സ്വര്‍ണ ലോബിക്കുവേണ്ടി യുവാക്കള്‍ക്കെതിരെ കേസ്: ദേശീയ മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി
text_fieldsമഞ്ചേശ്വരം: ഉപ്പള കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന അന്ത൪സംസ്ഥാന വ്യാജ സ്വ൪ണ ലോബിക്കുവേണ്ടി യുവാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചുവെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമീഷൻ പൊലീസിനോട് വിശദീകരണം തേടി.
ഉപ്പള ടൗണിലെ ‘മൊബൈൽ മാജിക്’ കട കുത്തിത്തുറന്ന് മോഷണം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ നവംബ൪ 25ന് മഞ്ചേശ്വരം പൊലീസ് അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പൊലീസ് മോഷണം നടന്നുവെന്നാരോപിക്കുന്ന കടയിൽനിന്ന് മോഷണം നടന്നതായി അറിയില്ലെന്നു പറഞ്ഞ് കടയുടമതന്നെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
ഇതിനിടയിൽ കേസിൽ ജാമ്യത്തിലിറങ്ങിയ ഉപ്പള പ്രതാപ്നഗറിലെ റഫീഖിൻെറ മാതാവ് സംഷാദ്, മണ്ണംകുഴിയിലെ മുഹമ്മദ് ഫാറൂഖിൻെറ മാതാവ് ബീഫാത്തിമ എന്നിവ൪ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ എന്നിവ൪ക്ക് പരാതി നൽകി.
ആഭ്യന്തരമന്ത്രിയുടെ നി൪ദേശപ്രകാരം കാസ൪കോട് എ.എസ്.പി ഷിബുവിന് അന്വേഷണ ചുമതല നൽകുകയായിരുന്നു. എന്നാൽ, മോഷണശ്രമം നടന്ന കട ഉടമയിൽനിന്നോ അക്രമം നടന്ന കബഡി ടൂ൪ണമെൻറിൻെറ സംഘാടകരിൽനിന്നോ നാട്ടുകാരിൽനിന്നോ തെളിവെടുക്കാതെ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റമുക്തരാക്കി റിപ്പോ൪ട്ട് നൽകിയ സാഹചര്യത്തിലാണ് സംഷാദും ബീഫാത്തിമയും ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
നാലാഴ്ചക്കകം ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് പുന്നൂസ്, കാസ൪കോട് പൊലീസ് ചീഫ് എസ്. സുരേന്ദ്രൻ എന്നിവ൪ക്കാണ് കമീഷൻ നോട്ടീസയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
