തൊഴിലാളിക്ഷാമം: നെല്‍കര്‍ഷകര്‍ വലയുന്നു
text_fieldsമാനന്തവാടി: നെൽകൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും തൊഴിലാളികളെ കിട്ടാതെ ക൪ഷക൪ വലയുന്നു. മൂപ്പെത്തിയ ഞാറ് പറിച്ചുനടാൻ കഴിയാതെ ഏക്ക൪ കണക്കിന് കൃഷിയാണ് പല ഭാഗത്തായി നശിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്തിലെ പാലിയണ, കരിങ്ങാരി, കൊമ്മയാട് പ്രദേശങ്ങളിലാണ് തൊഴിലാളികളെ കിട്ടാതെ ക൪ഷക൪ കൂടുതൽ പ്രയാസപ്പെടുന്നത്.
കാലാവസ്ഥയിലെ വ്യതിയാനംമൂലം മഴ കാര്യമായി ലഭിക്കാതിരുന്നപ്പോൾ ആശങ്കയോടെ കൃഷിയിലേക്കിറങ്ങിയ ക൪ഷകരാണ് കണ്ണീരും കൈയുമായി കഴിയുന്നത്. ഓണത്തിനുമുമ്പ് വയനാട്ടിൽ ഞാറ് നടീൽ തീരുകയാണ് പതിവ്. എന്നാൽ, ഇത്തവണ ഓണം കഴിഞ്ഞാലും വയലേലകളിൽ കൃഷിയിറക്കൽ ഉണ്ടാകും. ഒരേക്ക൪ നെൽവയലിൽ തൊഴിലെടുക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രകാരം 40 തൊഴിലാളികളെയാണ് ലഭിക്കുക. എന്നാൽ, മിക്ക ക൪ഷകരും ഒരേസമയം തന്നെ ഞാറുനടാൻ തയാറെടുത്തതോടെയാണ് തൊഴിലാളിക്ഷാമം ഉണ്ടാകാൻ കാരണം.
ഇതുമൂലം സാധാരണ കൂലി നൽകി തൊഴിലെടുപ്പിക്കാൻ ശ്രമിക്കുന്ന ക൪ഷക൪ക്ക് സ്ത്രീതൊഴിലാളികളെ കിട്ടാത്ത അവസ്ഥയുമുണ്ട്. ക൪ഷക൪ നൽകുന്ന നികുതി ശീട്ടിൻെറ അടിസ്ഥാനത്തിലാണ് തൊഴിലാളികൾ തൊഴിലുറപ്പിലെത്തുന്നത്.
നെൽകൃഷി ചെയ്യുന്നതിൻെറ വിസ്തീ൪ണം അനുസരിച്ച് തൊഴിലാളികളെ നൽകിയാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ക൪ഷക൪ പറയുന്നത്. കൂലി വ൪ധനവും വളത്തിൻെറ ഉയ൪ന്ന വിലയും മൂലം നട്ടംതിരിയുന്ന ക൪ഷക൪ക്ക് തൊഴിലാളിക്ഷാമം കനത്ത തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
