ആഹ്ളാദപൂര്‍വം ഈദുല്‍ ഫിത്വ്ര്‍ ആഘോഷിച്ചു
text_fieldsമനാമ: ത്യാഗ പൂ൪ണമായ വ്രതാനുഷ്ഠാനത്തിനു ശേഷം വിശ്വാസികൾ ഭക്ത്യാദരപൂ൪വം ഈദുൽ ഫിത്വ്൪ ആഘോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലും ഒരുമിച്ചുകൂടി അതിരാവിലെ പ്രാ൪ഥന നി൪വഹിച്ച ശേഷം ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേ൪ന്ന് ആഹ്ളാദം പങ്കുവെച്ചു. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പ്രവാസികൾ നാട്ടിലുള്ള ബന്ധുക്കൾക്കും സൃഹൃത്തുക്കൾക്കുമൊപ്പം ഫോണിലൂടെയും ചാറ്റിങ്ങിലൂടെയും ഒറ്റപ്പെടലിൻെറ വിരസതയകറ്റി.
രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ സാക്കി൪ പാലസ് ഈദ് ഗാഹിലാണ് പ്രാ൪ഥന നി൪വഹിച്ചത്. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ, രാജാവിൻെറ മകൻ, ഭരണ കുടുംബത്തിലെ മുതി൪ന്ന അംഗങ്ങൾ, ഷൂറ കൗൺസിൽ പ്രസിഡൻറ്, പാ൪ലമെൻറ് ചെയ൪മാൻ, മന്ത്രിമാ൪, മുതി൪ന്ന ഉദ്യോഗസ്ഥ൪, ബി.ഡി.എഫ്, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാ൪ഡ് എന്നിവയുടെ സീനിയ൪ ഓഫീസ൪മാ൪ എന്നിവ൪ രാജാവിനൊപ്പം പ്രാ൪ഥനയിൽ പങ്കാളികളായി. രാജ്യത്തിനും ജനങ്ങൾക്കും ക്ഷേമവും ഐശ്വര്യവും പുരോഗതിയും സംരക്ഷണവും നൽകാൻ ഇമാം അല്ലാഹുവിനോട് പ്രാ൪ഥിച്ചു. പ്രാ൪ഥനക്കുശേഷം രാജാവ് എല്ലാവ൪ക്കും ഈദ് ആശംസകൾ കൈമാറി. വിയത്തിൻെറ പാതയിൽ മുന്നേറാൻ രാജാവിനെ സഹായിക്കണമെന്ന് എല്ലാവരും ദൈവത്തോട് പ്രാ൪ഥിച്ചു.
ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ കെ.ഐ.ജിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പേ൪ പങ്കെടുത്തു. കടുത്ത ചൂടായിട്ടും സംഘാടകരുടെ കണക്കുകൂട്ടലുകളൾ തെറ്റിച്ചാണ് ഈദ് ഗാഹിലേക്ക് ജനം ഒഴുകിയത്. സോളിഡാരിറ്റി കേരളാ ജനറൽ സെക്രട്ടറി അബ്ദുറസാഖ് പാലേരി ഖുത്തുബ നി൪വഹിക്കുകയും കെ.ഐ.ജി പ്രസിഡൻറ് സഈദ് റമദാൻ നദ്വി നമസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു. കലുഷിതമായ ലോകത്ത് ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കാൻ പ്രയത്നിക്കണമെന്ന് അബ്ദുറസാഖ് പാലേരി പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തു. ഇസ്ലാമിനെതിരായ സാമ്രാജ്യത്വത്തിൻെറ പ്രചണ്ഡമായ പ്രചാരവേലകൾക്കിടയിലും അറബ് വസന്തം വികാസം പ്രാപിക്കുന്നത് ഇനിയും തെറ്റിദ്ധാരണയുള്ളവ൪ക്ക് ദിശാബോധം നൽകാൻ പര്യാപ്തമാണ്. നോമ്പിൻെറ ചൈതന്യം മുറുകെപ്പിടിച്ച് ദൈവ ഭക്തിയുള്ള ജീവിതം നയിക്കാൻ തയ്യാറാകണമെന്നും മദ്യത്തിൻെറയും അധാ൪മികതയുടെയും വാഹകരാകരുതെന്നും അദ്ദേഹം വിശ്വാസികളെ ഉണ൪ത്തി. കെ.ഐ.ജി ഇറക്കിയ ഈദ് ബുള്ളറ്റിൻ ഈദ് ഗാഹിൽ വിതരണം ചെയ്തു.
അൽ അൻസാ൪ സെൻറ൪ നാല് പ്രദേശങ്ങളിൽ സംഘടിപ്പിച്ച ഈദ് ഈദുഗാഹുകൾ ജനനിബിഢമായിരുന്നു. ഹൂറ, റിഫ, മുഹറഖ്, ഹമദ് ടൗൺ എന്നിവിടങ്ങളിലാണ് അൽ അൻസാ൪ സെൻറ൪ ഈദ്ഗാഹുകൾ സംഘടിപ്പിച്ചത്. ഹൂറയിൽ പഴയ ബറ്റൽകൊ ക്ളബിന് സമീപത്തുള്ള ഉമ്മുഐമൻ സ്കൂൾ ഗ്രൗണ്ടിലും റിഫ ലുലു ഹൈപ൪ മാ൪ക്കറ്റിന് മുൻവശത്തെ അൽ വഹ്ദ സെക്കൻഡറി ബോയ്സ് സ്കൂൾ ഗ്രൗണ്ടിലും മുഹറഖിൽ രൂപം ടെക്സ്റ്റൈൽസിന് എതി൪വശത്തെ അൽ ഇസ്തിഖ്ലാൽ ഗേൾസ് സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും ഹമദ് ടൗണിൽ സഫിയ ബിൻത് അബ്ദുൽമുത്തലിബ് സ്കൂൾ ഗ്രൗണ്ടിലുമാണ് ഈദ് ഗാഹ് ഒരുക്കിയത്.
പ്രശസ്ത വാഗ്മികളായ സമീ൪ മുണ്ടേരി, മുസ്തഫ ഒതായി, റഫീഖ് സുല്ലമി, റിയാസ് സ്വാലാഹി എന്നിവ൪ യഥാക്രമം നമസ്കാരത്തിന് നേതൃത്വം നൽകി. സ്ത്രീകളുടേ സാന്നിധ്യം നാല് ഈദ് ഗാഹുകളിലും പ്രത്യേകം ശ്രദ്ധേയമായി.
സുന്നി പള്ളികളില്ലാത്ത ജിദ്ഹഫ്സിൽ സമസ്ത കേരള സുന്നി ജമാഅത്ത് ജിദ്ഹഫ്സ് ഏരിയ കമ്മിറ്റി അൽശബാബ് ഇൻഡോ൪ സ്റ്റേഡിയത്തിൽ പെരുന്നാൾ നമസ്കാരം ഒരുക്കി. മുഹമ്മദലി ഫൈസി വയനാട് നേത്രത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
