ഗുദൈബിയയില്‍ ഫ്ളാറ്റ് കുത്തിത്തുറന്ന് വന്‍ മോഷണം
text_fieldsമനാമ: ഗുദൈബിയയിലെ ഫിലിപ്പിനൊ പാ൪ക്കിന് സമീപത്തെ കെട്ടിടത്തിൻെറ മൂന്നാം നിലയിലെ ഫ്ളാറ്റിൽ വൻ മോഷണം.
ആലപ്പുഴ സ്വദേശിയായ ജയ്സൺ കൃഷ്ണ, സഹോദരൻ ജിൽസൺ എന്നിവരുടെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ളാറ്റിൻെറ വാതിൽ കുത്തിപ്പൊളിച്ച് ആറ് പവൻ സ്വ൪ണാഭരണങ്ങൾ, ഒരു ഡയമണ്ട് റിങ്, രണ്ട് ആപ്പിൾ ലാപ്ടോപ്പ്, ഒരു ഐപാഡ്, മൊബൈൽ ഫോൺ, പെ൪ഫ്യൂമുകൾ, കുറച്ച് പണം എന്നിവയാണ് കവ൪ച്ച ചെയ്യപ്പെട്ടത്. മൂന്ന് മുറികളുള്ള ഫ്ളാറ്റിൻെറ രണ്ട് മുറികളിലാണ് മോഷണം നടന്നത്. മറ്റൊരു മുറിയിൽ താമസക്കാരുണ്ടായിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം. വൈകീട്ട് അഞ്ച് മണിയോടെ പുറത്തുപോയ ഇരുവരും രാത്രി 10.50ന് തിരിച്ചെത്തിയപ്പോഴാണ് ഞെട്ടിയത്. വാതിൽ പൂട്ട് തക൪ക്കപ്പെട്ട നിലയിലായിരുന്നു. അകത്തു കയറിയപ്പോൾ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടതായി കണ്ടു. തൊട്ടടുത്ത മുറിയിലെ താമസക്കാരൻ രാത്രി 9.15ന് മുറിയിലെത്തിയപ്പോൾ അടുത്ത മുറിയിലെ വാതിൽ തക൪ക്കപ്പെട്ടിട്ടില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടുതന്നെ മോഷണം നടന്നത് 9.15നും 10.50നും ഇടക്കാണെന്ന് കരുതുന്നു.
ഹൂറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻെറ അടിസ്ഥാനത്തിൽ ഫോറൻസിക് വിദഗ്ധ൪ സ്ഥലത്ത് എത്തി പരിശോധന നടത്തി. നഷ്ടപ്പെട്ട ആപ്പിൾ ഉൽപന്നങ്ങളുടെ സീരിയൽ നമ്പറും ഐ.എം.ഇ.ഐ നമ്പറും മറ്റ് വിശദാംശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. മൊത്തം 3000 ദിനാ൪ നഷ്ടം കണക്കാക്കുന്നു. ജയ്സൺ പരസ്യ കമ്പനിയിൽ പ്രൊഡക്ഷൻ മാനേജരായും ജിൽസൺ പരസ്യ കമ്പനിയിൽ ഐ.ടി മാനേജരായും ജോലി ചെയ്യുകയാണ്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
