വൃക്കരോഗിയായ യുവാവിനെ സഹായിക്കാന്‍ പ്രവാസികള്‍ രംഗത്ത്
text_fieldsറിയാദ്: ഇരുവൃക്കകളും തകരാറിലായ കോഴിക്കോട് പേരാമ്പ്ര കല്ലൂര് സ്വദേശി തെരുവത്ത് അബ്ദുറസാഖിനെ (23) സഹായിക്കാൻ നാട്ടുകാരായ പ്രവാസികൾ രംഗത്ത്. നിത്യരോഗിയും വിവാഹ മോചിതയുമായ ഏക സഹോദരിയും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിൻെറ ഏകാശ്രയം കൂടിയായിരുന്ന അബ്ദുറസാഖ് ഏറെ നാളായി അസുഖ കിടക്കയിലാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരുടെ സഹായത്താലാണ് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നത്. അതിനിടയിൽ റസാഖിൻെറ ചികിത്സ ചെലവ് കുടുംബത്തിന് താങ്ങാനാവുന്നില്ല. ഇതിനിടയിൽ വൃക്ക മാറ്റിവെച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാവുമെന്നാണ് ഡോക്ട൪മാ൪ അഭിപ്രായപ്പെട്ടിരിക്കുന്നത്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താനാണ് റിയാദ് പേരാമ്പ്ര ഏരിയ വെൽഫയ൪ അസോസിയേഷൻ (പ്രവ) പ്രവ൪ത്തക൪ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. നാട്ടിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ ഒരു സഹായ കമ്മിറ്റി പ്രവ൪ത്തിക്കുന്നുണ്ട്. അവ൪ അബ്ദുറസാഖ് സഹായ സമിതി എന്ന പേരിൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് (14150100106597) തുടങ്ങുകയും ചെയ്തിരിക്കുകയാണ്. സഹായിക്കാൻ താൽപര്യപ്പെടുന്നവ൪ ബഷീ൪ ചാലിക്കര (0502967328), അശ്റഫ് കല്ലൂര് (0597899386), അബ്ദുസ്സലാം കല്ലൂര് (0562387083), മുഹമ്മദ് വാളൂര് (0564238114) എന്നിവരെ ബന്ധപ്പെടണമെന്ന് പ്രവ ഭാരവാഹികൾ അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
