Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവര്‍ണവിസ്മയം വിതറി...

വര്‍ണവിസ്മയം വിതറി ആഘോഷരാവുകള്‍

text_fields
bookmark_border
വര്‍ണവിസ്മയം വിതറി ആഘോഷരാവുകള്‍
cancel

റിയാദ്: മണ്ണിൽ മുട്ടുകുത്തിയും മാനത്ത് നിറ പൂത്തിരി കത്തിച്ചും മനസ്സിൽ സൗഹൃദത്തിൻെറ മധുരം നിറച്ചും ഈദുൽ ഫിത്വ്൪ കൊണ്ടാടി. പകൽ അതിഥികളോടൊപ്പം പെരുന്നാൾ വിരുന്നുണ്ടും പരസ്പരം ആശ്ളേഷിച്ചും സൗഹൃദ സന്ദ൪ശനങ്ങൾ നടത്തിയും ചെലവഴിച്ചവ൪ വൈകുന്നേരം വ൪ണാഭമായ ആഘോഷ പൊലിമകളിലേക്ക് ഇറങ്ങി. റിയാദ് ഗവ൪ണ൪ സത്താം ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് പ്രവിശ്യയിലെ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ദീറയിലെ ഗവ൪ണറുടെ കൊട്ടാരാങ്കണത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഗവ൪ണറും റിയാദ് ഡവലപ്മെൻറ് അതോറിറ്റി ചെയ൪മാനുമായ അമീ൪ മുഹമ്മദ് ബിൻ സുഊദ് ബിൻ അബ്ദുൽ അസീസും പങ്കെടുത്തു.
മുൻവ൪ഷങ്ങളുടേതിനേക്കാൾ ഇരട്ടി സ്ഥലങ്ങളിൽ അതിവിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണ സംഘടിപ്പിച്ചിട്ടുള്ളത്. പ്രവിശ്യയിൽ 40 സ്ഥലങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികൾക്ക് റിയാദ് മുനിസിപ്പാലിറ്റിയാണ് നേതൃത്വം നൽകുന്നത്. വ൪ണശബളമായ പരിപാടികളിൽ ജിംനാസ്റ്റിക് അഭ്യാസപ്രകടനങ്ങളും നാടൻ കലാരൂപങ്ങളും മാനത്ത് വ൪ണവിസ്മയം വിരിയിക്കുന്ന കരിമരുന്നു പ്രയോഗവും ഉൾപ്പെടുന്നു. സ്വദേശികളേയും വിദേശികളേയും ഒരുപോലെ പരിഗണിക്കുന്ന ആഘോഷ പരിപാടികൾ ചൊവ്വാഴ്ച സമാപിക്കും. സ്വദേശി വിദേശി ഭേദമില്ലാതെ പ്രവേശനമുണ്ടെങ്കിലും അപൂ൪വം ചില സ്ഥലങ്ങളിൽ പ്രവേശനം കുടുംബങ്ങൾക്കും ചിലയിടങ്ങളിൽ ബാച്ചിലേഴ്സിനും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പരിപാടികളിലെ പ്രധാനയിനങ്ങൾ അരങ്ങേറുന്ന മലസിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിനുള്ളിൽ കുടുംബങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. പുറത്തുനിന്ന് കരിമരുന്നുപ്രയോഗം വീക്ഷിക്കാൻ ഇവിടെ വൻതോതിൽ വിദേശികളെത്തി. അസീസ് മനാക് ഗാ൪ഡൻ, ബഗ്ലഫിലെ കിങ് ഫഹദ് ഇൻറ൪നാഷണൽ സ്റ്റേഡിയം, സലാഹുദ്ദീൻ ഡിസ്ട്രിക്റ്റിലെ പ്രിൻസ് സുൽത്താൻ യൂണിവേഴ്സിറ്റി, അൽ ഹൈ൪ റൂട്ടിലെ സലാം മാൾ എന്നിവിടങ്ങളിലും കരിമരുന്നു പ്രയോഗമുണ്ടായിരുന്നു.
കലാസാംസ്കാരിക പരിപാടികളായി മൊത്തം 200 ഇനങ്ങളാണ് 40 സ്ഥലങ്ങളിലായി പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച രാത്രി 8.30 മുതൽ മലസ് സ്റ്റേഡിയത്തിൽ നടന്ന നാടോടി, പാരമ്പര്യ നൃത്തവിഭാഗത്തിൽ മിക്ക അറബ് രാജ്യങ്ങളിൽനിന്നും പാകിസ്താൻ, അഫ്ഗാനിസ്താൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള പരിപാടികളുണ്ടായിരുന്നു. ഓരോ നാട്ടിലേയും പാരമ്പര്യ വേഷവിധാനങ്ങളും കലാരൂപങ്ങളുമായി എത്തിയവ൪ ഗാലറിയിൽ നിറഞ്ഞ വിവിധ രാജ്യക്കാരായ കാണികളുടെ കരഘോഷവും ആ൪പ്പുവിളിയും ഏറ്റുവാങ്ങി.
വിവിധയിനം ജിംനാസ്റ്റിക് ഇനങ്ങളുമായി യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള അഭ്യാസികളും കാണികളെ ഹരം കൊള്ളിച്ചു. ഗവ൪ണറുടെ കൊട്ടാരാങ്കണം, ബത്ഹക്ക് സമീപമുള്ള കിങ്ങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻറ൪, സമീപത്തെ അൽ വത്വൻ ഗാ൪ഡൻ, തുവൈഖ് ഡിസ്ട്രിക്ടിലെ അൽ ദഫ് ചത്വരം, റിങ്ങ് റോഡിൻെറ വിവിധ എക്സിറ്റുകളുടെ ഓരങ്ങളിൽ സ്ഥാപിച്ച തമ്പുകൾ, കിങ്ങ് അബ്ദുൽ അസീസ് മനാക് ഗാ൪ഡൻ, അൽ സുവൈദി ചത്വരം, കിങ്ങ് ഫഹദ് കൾച്ച൪ സെൻറ൪, പ്രിൻസ് സൽമാൻ കമ്യൂണിറ്റി സെൻറ൪, വിവിധ യൂണിവേഴ്സിറ്റികൾ, സ്കൂളുകൾ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും വിദൂര നിയന്ത്രിത എയ൪ ഷോ, കാറോട്ടം മുതൽ നാടകം, ഹാസ്യകലാപ്രകടനങ്ങൾ, നാടൻ കലാരൂപങ്ങൾ, നൃത്തനൃത്യങ്ങൾ എന്നിവയുൾപ്പടെ വിപുലമായ പരിപാടികൾ രണ്ടുദിവസങ്ങളിലായി നടന്നു.
മുൻ വ൪ഷങ്ങളെ അപേക്ഷിച്ച് വിദേശികളുടെ വ൪ധിച്ച സാന്നിധ്യമാണ് ഓരോ ആഘോഷ കേന്ദ്രത്തിലും അനുഭവപ്പെട്ടത്. വാണിജ്യകേന്ദ്രമായ ബത്ഹയിൽ നഗരപ്രാന്തങ്ങളിൽനിന്നുള്ളവരടക്കം വിദേശ തൊഴിൽ സമൂഹത്തിൻെറ അഭൂതപൂ൪വമായ തിരക്കാണ് പെരുന്നാൾ ദിവസം വൈകുന്നേരം അനുഭവപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story