മലയാളിയുടെ കാര്‍ മോഷണം പോയി
text_fieldsഫ൪വാനിയ: പെരുന്നാൾ ദിനത്തിൽ മലയാളിയുടെ കാ൪ മോഷണം പോയി. നന്തി സ്വദേശി ഹമീദ് കുറൂളിയുടെ 2005 മോഡൽ ടൊയോട്ട കൊറോള 38-2944 ഇളംനീല കാറാണ് ഞായറാഴ്ച താമസ സ്ഥലത്തിനടുത്ത പാ൪ക്കിങ്ങിൽനിന്ന് കാണാതായത്.
ഫ൪വാനിയ ബ്ളോക് ഒന്നിൽ താമസിക്കുന്ന ഹമീദ് ഈദ്ഗാഹിൽ സംബന്ധിച്ചശേഷം കാ൪ സ്ഥിരം പാ൪ക്കിങ്ങിൽ നി൪ത്തിയിട്ടതായിരുന്നു. വൈകീട്ട് നാലു മണിയോടെ പുറത്തുപോവാൻ എത്തിയപ്പോൾ കാ൪ അപ്രത്യക്ഷ്യമായിരുന്നു.
ആസൂത്രിതമായ കാ൪ മോഷണമാണിതെന്നാണ് സൂചന. കുറച്ചുദിവസം മുമ്പ് എല്ലാവരും രാത്രി നമസ്കാരത്തിന് പോയ സമയത്ത് ഹമീദിൻേറതടക്കം ഇതേ ഫ്ളാറ്റിലെ അഞ്ചു പേരുടെ കാറുകൾ ഡോറുകൾ തുറന്നിട്ട നിലയിൽ കണ്ടെത്തിയിരുന്നു. രാത്രി നമസ്കാരത്തിന് പോവുമ്പോൾ അസ്വാഭാവികമായതൊന്നും കണ്ടിരുന്നില്ലെങ്കിലും തിരിച്ചുവരുമ്പോൾ ഡോറുകൾ തുറന്നിട്ട നിലയിലായിരുന്നു. കാറിൽ സൂക്ഷിച്ചിരുന്ന ചെറിയ സാധനങ്ങൾ മാത്രമാണ് അന്ന് മോഷണം പോയത്. ഇതേ സംഘം തന്നെയായിരിക്കും കഴിഞ്ഞ ദിവസത്തെ മോഷണത്തിനുപിന്നിലുമെന്നാണ് കരുതപ്പെടുന്നത്.
കാറിനുള്ളിലുണ്ടായിരുന്ന ദഫ്തറും നഷ്ടപ്പെട്ടതിനാൽ ആദ്യം ഫ൪വാനിയ പൊലീസ് അധികൃത൪ പരാതി സ്വീകരിക്കാൻ വിസമ്മതിച്ചത് പ്രയാസം സൃഷ്ടിച്ചു. ഒടുവിൽ ദഫ്തറിൻെറ പക൪പ്പടക്കം നൽകിയപ്പോഴാണ് പരാതി സ്വീകരിക്കാൻ പൊലീസ് തയാറായത്. വാഹനം നഷ്ടപ്പെട്ടാൽ പൊലീസിൽ പരാതി നൽകിയില്ലെങ്കിൽ മറ്റു ചില ഊരാക്കുടുക്കുകളിലും ചെന്നുചാടാനിടയുണ്ട്. അതുകൊണ്ടുതന്നെ വാഹനം നഷ്ടമായ ഉടൻ പരാതി നൽകണമെന്ന് അനുഭവസ്ഥ൪ മുന്നറിയിപ്പ് നൽകുന്നു. മോഷ്ടിക്കപ്പെട്ട വാഹനമുപയോഗിച്ച് പലരും കവ൪ച്ചയും മറ്റു പല തട്ടിപ്പുകളും നടത്താറുണ്ട്. അടുത്തിടെ ഫ൪വാനിയയിൽ നിന്ന് മോഷ്ടിക്കപ്പെട്ട വാഹനമുപയോഗിച്ച് അജ്ഞാത൪ അബ്ബാസിയയിലെ ബഖാലയിൽ കവ൪ച്ച നടത്തിരുന്നു. കവ൪ച്ച നടത്തിയത് ബിദൂനികളാണെങ്കിലം വാഹന നമ്പ൪ ശ്രദ്ധിച്ച കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത് വാഹന ഉടമയായ മലയാളിക്കെതിരെ. വാഹനം നഷ്ടപെട്ട ഉടൻ പൊലീസിൽ പരാതി നൽകിയതിൻെറ രേഖ ഹാജരാക്കിയതുകൊണ്ടുമാത്രമാണ് ഇയാൾ കേസിൽപെടാതെ രക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ വാഹനം നഷ്ടപ്പെട്ടാൽ ആ നഷ്ടം സഹിക്കാമെന്ന് കരുതിയിരിക്കാതെ ഉടൻ പരാതി നൽകാൻ ശ്രദ്ധിക്കണം.
തൻെറ കാറിനെ കുറിച്ച് എന്തെങ്കിലും വിവരംലഭിക്കുന്നവ൪ 97785506 എന്ന നമ്പറിൽ അറിയിക്കണമെന്ന് ഹമീദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
