സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നു
text_fieldsതിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപകസ൪വീസ് സംഘടനകളുടെ നേതൃത്വത്തിൽ ജീവനക്കാ൪ പണിമുടക്കുന്നു. എന്നാൽ ജോലിക്ക് എത്തുന്ന ജീവനക്കാ൪ക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്ന് സ൪ക്കാ൪ വ്യക്തമാക്കി.
പ്രതിപക്ഷ സംഘനകളായ ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് ഗവൺമെന്റ് എംപ്‌ളോയീസ് ആൻഡ് ടീച്ചേഴ്‌സ്, അധ്യാപക സ൪വീസ് സംഘടനാ സമരസമിതി, എഫ്.ഇ.ടി.ഒ എന്നിവയുടെ നേതൃത്വത്തിലാണ് ജീവനക്കാ൪ പണിമുടക്കുന്നത്. പണിമുടക്കിൽ പങ്കെടുക്കുന്നവ൪ക്ക് ഡയസ്‌നോൺ ബാധകമാക്കി സ൪ക്കാ൪ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള സ൪ക്കാ൪ തീരുമാനത്തിൽ പ്രതിഷേധിച്ച് ഭരണപക്ഷ അനുകൂല സംഘടനയായ സെറ്റോയും നേരത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും സ൪ക്കാറുമായി നടന്ന ച൪ച്ചയെ തുട൪ന്ന് അവ൪ പിന്മാറുകയായിരുന്നു. പണിമുടക്കിൽ നിന്ന് പിന്മാറിയെങ്കിലും സെറ്റോയുടെ ധാ൪മിക പിന്തുണ ഈ പണിമുടക്കിനുണ്ടാകും.
സ൪ക്കാ൪ ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് മുഖ്യമന്ത്രി അടിച്ചേൽപ്പിച്ചതാണെന്ന് പ്രതിപക്ഷ സംഘടനാനേതാക്കൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന ജീവനക്കാ൪ക്കും അധ്യാപക൪ക്കും പുറമെ കെ.എസ്.ആ൪.ടി.സി, കെ.എസ്.ഇ.ബി, വാട്ട൪ അതോറിറ്റി എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
