കൽപറ്റ: റാഗിങ്ങിനെതിരെ പരാതി നൽകിയ എൻജിനീയറിങ് വിദ്യാ൪ഥിക്ക് കോളജ് അധികൃത൪ തുട൪ പഠനത്തിന് അവസരം നിഷേധിക്കുന്നുവെന്ന് പരാതി. പെരിന്തൽമണ്ണ എം.ഇ.എ എൻജിനീയറിങ് കോളജ് മൂന്നാം വ൪ഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാ൪ഥിയായ കൊളഗപ്പാറ സ്വദേശി സി.എം. പ്രവീൺകുമാ൪ ആണ് വാ൪ത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.
തുടക്കംമുതൽ തന്നെ ഒന്നാം വ൪ഷ വിദ്യാ൪ഥികളെ രണ്ടാംവ൪ഷ വിദ്യാ൪ഥികൾ ഹോസ്റ്റലിൽവെച്ച് മ൪ദിക്കുകയും പണം വാങ്ങുകയും അസൈൻമെൻറുകൾ എഴുതിക്കുകയും ചെയ്തിരുന്നു. പീഡനം തുട൪ന്നപ്പോൾ പരാതി നൽകി. പ്രഫഷനൽ കോളജുകളിൽ ഇത് സാധാരണമാണെന്നായിരുന്നു അധികൃതരുടെ മറുപടി. പരാതി നൽകിയതിൻെറ പേരിൽ പ്രവീൺകുമാറിനെ സീനിയ൪ വിദ്യാ൪ഥികൾ മ൪ദിച്ചു. ഇവ൪ ഡയറക്ട൪ ബോ൪ഡ് അംഗങ്ങളുടെ ശുപാ൪ശയിൽ പ്രവേശം നേടിയവരായതിനാൽ ഡിപ്പാ൪ട്മെൻറ് തലവൻ പരാതി സ്വീകരിച്ചില്ല. മൂക്കു പൊട്ടി രക്തംവന്ന നിലയിൽ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായി.
മ൪ദിച്ച ഒരു വിദ്യാ൪ഥിയുടെ രക്ഷിതാവ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ആയതിനാൽ പൊലീസ് തൻെറ മൊഴിപോലും എടുത്തില്ല. സീനിയ൪ വിദ്യാ൪ഥികളുടെ രക്ഷിതാക്കൾ പ്രവീണിൻെറ അച്ഛനുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചു. ഇനി പ്രശ്നമുണ്ടാവില്ലെന്ന് പ്രിൻസിപ്പലും ഉറപ്പുനൽകി. വീണ്ടും പ്രശ്നമുണ്ടായപ്പോൾ ഹോസ്റ്റലിൽനിന്ന് ഒഴിഞ്ഞ് പുറത്തുള്ള വീട്ടിൽ താമസം തുടങ്ങി. ഇതിനു ശേഷം കോളജിനുമുന്നിൽവെച്ച് അതേ വിദ്യാ൪ഥികൾ മാരകായുധങ്ങളുമായി മ൪ദിച്ചു. മേലാറ്റൂ൪ ഗവ.ആശുപത്രിയിൽ അഡ്മിറ്റായി. എന്നാൽ, തൻെറ പേരിൽ വധശ്രമത്തിന് കേസെടുക്കുകയാണ് പൊലീസ് ചെയ്തതെന്ന് പ്രവീൺകുമാ൪ പറഞ്ഞു.
അന്വേഷിക്കാൻ ചെന്ന പിതാവിനെ സീനിയ൪ വിദ്യാ൪ഥികൾ തടഞ്ഞുവെച്ചു. പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കോളജിൽ കൂട്ടത്തല്ല് നടന്നെന്നും ഇതിൻെറ പേരിൽ അഞ്ച് സീനിയ൪ വിദ്യാ൪ഥികളെയും പ്രവീൺകുമാറിനെയും സസ്പെൻഡ് ചെയ്തെന്നും കാണിച്ച് കോളജ് അധികൃത൪ നോട്ടീസ് നൽകി. 2500 രൂപ പിഴയടച്ച് കുറ്റസമ്മതം നടത്തി മുദ്രപത്രത്തിൽ താനും രക്ഷിതാവും ഒപ്പിട്ടാൽ മാത്രമേ തുട൪ന്ന് പഠിക്കാൻ കഴിയൂ എന്നാണ് പ്രിൻസിപ്പൽ പറയുന്നതെന്നും പ്രവീൺകുമാ൪ പറഞ്ഞു. പിതാവ് സി.എം പ്രകാശൻ, മാതാവ് വനജ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2012 11:37 AM GMT Updated On
date_range 2012-08-18T17:07:59+05:30റാഗിങ്ങിനെതിരെ പ്രതികരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ പഠനം നിഷേധിക്കുന്നുവെന്ന്
text_fieldsNext Story