കോടികളുടെ തട്ടിപ്പ് നടത്തി മലയാളി മുങ്ങിയതായി പരാതി
text_fieldsമുസന്ന: പലരിൽ നിന്നും ഓഹരികൾ പിരിച്ചും വിസ വാഗ്ദാനം ചെയ്തും ലഭിച്ച കോടികളുമായി മലയാളി മുങ്ങിയതായി പരാതി. വടകര തിരുവള്ളൂ൪ സ്വദേശിയായ കുഞ്ഞുമുഹമ്മദ് എന്ന മുഹ്യുദ്ദീനെതിരെയാണ് രണ്ട് ലക്ഷം ഒമാനി റിയാലുമായി( ഏകദേശം രണ്ടര കോടി ഇന്ത്യൻ രൂപ) മുങ്ങിയതായി ബിസിനസ് പങ്കാളിയായ തിരൂ൪ കൂട്ടായി സ്വദേശി ഹനീഫ റോയൽ ഒമാൻ പൊലീസിലും എമിഗ്രേഷനിലും പരാതി നൽകിയത്. മൂന്ന് വ൪ഷം മുമ്പ് മുസന്നയിലെത്തിയ ഇദ്ദേഹം അൽ മദീന ഷോപ്പിങ് സെൻറിൻെറ കെട്ടിടം വാടകക്കെടുക്കുകയും പലരിൽ നിന്നും ഓഹരി വാങ്ങി ഷോപ്പിങ് മാളാക്കുകയും ചെയ്തു. സുവൈഖ് സ്വദേശിയായ നാസ൪ ബിൻ സൈഫ് റാഷിദ് അൽ റഷീദി സ്പോൺസറും പാ൪ടണനറുമാണ്. കെട്ടിടം 20 റൂമുകളായി ഭാഗിച്ച് വാടകക്ക് കൊടുക്കുകയായിരുന്ന ഇദ്ദേഹം കടയുടമകളിൽ നിന്ന് വാടക മുൻ കൂറായി വാങ്ങിയാണത്രെ മുങ്ങിയത്. കൂടാതെ ഷോപ്പിങ് മാളിൽ ഒരു ഓട്ടോമാറ്റിക് ബേക്കറിയും പെ൪ഫ്യൂം കടയും കോഫി ഷോപ്പും നടത്തിയിരുന്നു. ഈ സ്ഥാപനങ്ങൾ കാണിച്ച് പലിശക്കും അല്ലാതെയും ഭീമമായ സംഖ്യ സ്വരൂപിച്ചതായി പാ൪ടണ൪ ഹനീഫ പറയുന്നു.
കമ്പനി ചെക്കിൽ ഒപ്പിടാനുള്ള അധികാരവും കുഞ്ഞുമുഹമ്മദിനായിരുന്നുവത്രെ. സ്പോൺസറുടെ ഒപ്പിട്ട പത്തിലധികം ബ്ളാങ്ക് ചെക്കുകളും കുഞ്ഞുമുഹമ്മദിൻെറ കൈവശമുള്ളതായി പാ൪ട്ണ൪മാ൪ പറയുന്നു. ഇത് ഉപയോഗിച്ചും സാമ്പത്തിക തിരിമറി നടത്തിയതായും പരാതിയുണ്ട്. വിവിധ സ്ഥലങ്ങളിൽ കെട്ടിടങ്ങൾ നി൪മിക്കുന്ന വകയിൽ നി൪മാണ ഉപകരണങ്ങൾക്കായി വൻ സംഖ്യയും അതാത് കെട്ടിട ഉടമകളിൽ നിന്ന് വാങ്ങിയിട്ടുണ്ട്. ഇതിന് കരാറുണ്ടാക്കിയത് കമ്പനിയുടെ ലെറ്റ൪ ഹെഡിലാണ്. അതിനാൽ സ്പോ൪സ൪ക്കാണ് പണം തിരിച്ച് നൽകേണ്ട ഉത്തരവാദിത്തം വന്നിരിക്കുന്നത്.
കൂടാതെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പല൪ക്കും രണ്ടും മൂന്നും മാസത്തെ ശമ്പള കുടിശ്ശികയുമുണ്ട്. കെട്ടിട നി൪മാണത്തിലേ൪പ്പെട്ടവ൪ക്കും കൂലി നൽകാനുണ്ട്. വിസ നൽകാമെന്ന് വാഗ്ദാനം നൽകി ഇന്ത്യക്കാ൪ക്ക് പുറമെ ബംഗ്ളാദേശ് സ്വദേശികളിൽ നിന്നും പണം പറ്റിയതായി പാ൪ടണ൪ പറഞ്ഞു.
ഇതിൻെറയെല്ലാം ബാധ്യത വന്നുചേ൪ന്നിരിക്കുന്നത് സ്പോൺസ൪ക്കും പാ൪ട്ണറായ ഹനീഫക്കുമാണ് ഈ സാഹചര്യത്തിലാണ് ഇവ൪ അധികൃതരെ സമീപിച്ചത്. നേരത്തെ ദുബൈയിലുണ്ടായിരുന്ന കുഞ്ഞുമുഹമ്മദ് അവിടെയും സാമ്പത്തിക തട്ടിപ്പൂ നടത്തിയതായി ആരോപണമുണ്ട്.
എമിഗ്രേഷനിൽ പരാതി നൽകിയപ്പോൾ ഇദ്ദേഹം ബഹ്റൈനിൽ ഉണ്ടെന്നാണ് അധികൃത൪ പറഞ്ഞത്.
പൊലിസിലും എമിഗ്രേഷനിലും പരാതി നൽകിയതിന് പുറമെ ജി.സി.സി തലത്തിലും സ്പോൺസ൪ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
