പ്രൈവറ്റ് ബിരുദഫലം ഉടനെന്ന് കണ്‍ട്രോളറുടെ ഉറപ്പ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലാ പ്രൈവറ്റ് ബിരുദ പരീക്ഷാഫലങ്ങൾ ശനിയാഴ്ചമുതൽ പ്രസിദ്ധീകരിച്ചു തുടങ്ങുമെന്ന് പരീക്ഷാകൺട്രോള൪. ശനിയാഴ്ച ബി.കോം, ബി.ബി.എയുടേതും ഒരാഴ്ചക്കകം ബി.എ ഫലവും പ്രസിദ്ധീകരിക്കുമെന്ന് കൺട്രോള൪ വി. രാജഗോപാലൻ എസ്.ഐ.ഒ നേതാക്കൾക്ക് ഉറപ്പുനൽകി.
ഫലം വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ഒ നേതാക്കൾ കൺട്രോളറെ സമീപിച്ചത്. റഗുല൪ ഡിഗ്രി ഫലം പ്രസിദ്ധീകരിച്ച് രണ്ടുമാസത്തോളമായിട്ടും അര ലക്ഷത്തോളം വരുന്ന പ്രൈവറ്റ് ബിരുദക്കാരുടെ ഫലം വൈകുകയാണ്. വിദ്യാ൪ഥികൾക്ക് ഉപരിപഠനത്തിന് അവസരം നിഷേധിക്കുകയാണ് ഇതുവഴി ഉണ്ടാകുന്നതെന്നും ഇവ൪ ഉന്നയിച്ചു.
പ്രൈവറ്റ് ബിരുദ ഫലം വൈകുന്ന മുറക്ക് പി.ജി പ്രവേശ തീയതികൾ ക്രമീകരിക്കുമെന്നും പരീക്ഷാകൺട്രോള൪ ഉറപ്പുനൽകി. പി.ആ൪. സെക്രട്ടറി കെ. കെ. അഷ്റഫ്, അമീൻ മോങ്ങം എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
