പുടിനെതിരെ പ്രതിഷേധിച്ച ഗായികമാര്‍ക്ക് ജയില്‍ശിക്ഷ
text_fieldsമോസ്കോ: റഷ്യൻ പ്രസിഡൻറായി പുടിനെ വീണ്ടും തെരഞ്ഞെടുക്കരുതെന്നാവശ്യപ്പെട്ട് പള്ളിയുടെ അൾത്താരയിൽ സംഗീത കച്ചേരി നടത്തിയ ‘പുസി റയറ്റ് ’ ബാൻഡ് അംഗങ്ങൾക്ക് രണ്ടുവ൪ഷം തടവ് ശിക്ഷ വിധിച്ചു. അൾത്താരയിലെ പ്രകടനത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയ പുസി റയറ്റിലെ മൂവ൪ സംഘം സാമൂഹിക മര്യാദ ലംഘിച്ചതായി ജഡ്ജി മരീന സിറോവ പ്രസ്താവിച്ചു.
കൊടുങ്കാറ്റായത്. കടുത്ത വ൪ണങ്ങളുള്ള വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ച് ‘കന്യാമറിയത്തിനോട് പുടിനെ ഓടിച്ച് വിടേണമേ...’, റഷ്യൻ ഓ൪ത്തഡോക്സ് ബിഷപ് സിറിൾ ഒന്നാമൻ പുടിനെ കാണുന്നത് ദൈവത്തിനും മുകളിൽ’ എന്നീ വരികളുള്ള ഗാനങ്ങൾ പാടി 2012 ഫെബ്രുവരി 21നാണ് അൾത്താരയിൽ ‘പുസി റയറ്റ്’ സംഗീതവിപ്ളവം നടത്തിയത്. രണ്ടാഴ്ചക്ക് ശേഷം പുടിൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നഗേഷ ടോളോകോണിക്കൊവ , മരിയാ അല്യോകിന, യെകാതറീന സാമുസേവിച്ച് എന്നിവരാണ് ബാൻഡ് അംഗങ്ങൾ.
ആവിഷ്കാര സ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമാണ് പുടിൻെറ നേതൃത്വത്തിൽ നടക്കുന്നതെന്ന് ആരോപിച്ച് റഷ്യയിലും മറ്റ് രാജ്യങ്ങളിലും ഗായികമാരുടെ ശിക്ഷക്കെതിരെ പ്രതിഷേധങ്ങൾ ഉയ൪ന്നിട്ടുണ്ട്. മോസ്കോയിൽ നടന്ന സംഗീതനിശയിൽ പോപ് ഇതിഹാസം മഡോണയും ‘പുസി റയറ്റ്’ റോക് മ്യൂസിക് ബാൻഡിന് പൂ൪ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
