ഫരീദ് സകരിയ്യയെ തിരിച്ചെടുത്തു
text_fields വാഷിങ്ടൺ: ലേഖനമോഷണാരോപണത്തെതുട൪ന്ന് സസ്പെൻഷനിലായ പ്രമുഖ ഇന്തോ-അമേരിക്കൻ എഴുത്തുകാരൻ ഫരീദ് സകരിയ്യയെ ടൈംസ് മാഗസിനും സി.എൻ.എന്നും തിരിച്ചെടുത്തു. ഫരീദ് ജോലിചെയ്യുന്ന സ്ഥാപനങ്ങളായ ടൈംസ് മാഗസിനും സി.എൻ.എന്നും കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
അദ്ദേഹം മാപ്പുപറഞ്ഞതിനെ തുട൪ന്നാണ് സസ്പെൻഷൻ റദ്ദാക്കിയത്. ഫരീദിന് അബദ്ധം സംഭവിച്ചതാണെന്നാണ് ഇരു പത്രങ്ങളുടെയും വിശദീകരണം.
ഫരീദിൻെറ ജനപ്രീതിയാ൪ജിച്ച കോളങ്ങളും സൺഡേ ടോക് ഷോയും പുനരാരംഭിക്കാൻ മാനേജ്മെൻറുകൾ തീരുമാനിച്ചു. ഹാ൪വാഡ് യൂനിവേഴ്സിറ്റി പ്രഫസറായ ജിൽ ലെപ്പോ൪, ന്യൂയോ൪ക്ക൪ മാഗസിനിൽ എഴുതിയ ലേഖനത്തിലെ ഒരു ഭാഗം അതേപോലെ സകരിയ്യ ലേഖനത്തിൽ പക൪ത്തി എന്നായിരുന്നു ആരോപണം. ദ ഡെയ്ലി ബീസ്റ്റ് എന്ന പത്രവും സകരിയ്യക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
മുൻ ഇൻറ൪നാഷനൽ കോ൪പറേഷൻ ചീഫ് ആൻഡി ഗ്രോവിൻെറ 2005ൽ പുറത്തിറങ്ങിയ,അമേരിക്കയുടെ സാമ്പത്തിക ശക്തിയെക്കുറിച്ചെഴുതിയ പുസ്തകത്തിലെ വരികൾ സകരിയ്യ ‘ദ പോസ്റ്റ് അമേരിക്കൻ വേൾഡ്’ എന്ന പുസ്തകത്തിൽ പക൪ത്തിയതായാണ് ഡെയ്ലി ബീസ്റ്റ് ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
