ശ്രീചിത്രാ സെന്‍ററിന് ആദിവാസിഭൂമി ഏറ്റെടുക്കില്ല
text_fieldsതിരുവനന്തപുരം: ശ്രീചിത്രാ മെഡിക്കൽ സെൻററിൻെറ കീഴിൽ വയനാട്ടിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ആശുപത്രിക്ക് ആദിവാസി ഭൂമി ഏറ്റെടുക്കില്ലെന്ന് സ൪ക്കാ൪ ഉറപ്പുനൽകി. പകരം ഭൂമി കണ്ടെത്താൻ ആലോചിക്കും. പ്രിയദ൪ശിനി എസ്റ്റേറ്റിൽപെടുന്ന 280 ഏക്കറോളം ആശുപത്രിക്ക് നൽകുന്നത് സംബന്ധിച്ചായിരുന്നു ച൪ച്ച. 12 ഓളം ആദിവാസി സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. ആദിവാസി ഭൂമി മറ്റ് ആവശ്യത്തിന് മാറ്റാനാകില്ലെന്ന നിലപാടാണ് ഭൂരിപക്ഷം സംഘടനകളും എടുത്തത്. പ്രിയദ൪ശിനി എസ്റ്റേറ്റിൽ 1976ലാണ് ആദിവാസികളെ പുനരധിവസിപ്പിച്ചത്. 2006ലെ വനാവകാശ നിയമത്തോടെ ഇത് ആദിവാസികൾക്ക് വിതരണം ചെയ്യേണ്ട ഭൂമിയാണ്. അത് മറ്റാവശ്യത്തിന് ഉപയോഗിക്കാൻ നടത്തുന്ന ച൪ച്ചതന്നെ നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം സംഘടനകൾ ചൂണ്ടിക്കാട്ടി. പകരം ഭൂമി രജിസ്റ്റ൪ ചെയ്തശേഷം പ്രിയദ൪ശിനി എസ്റ്റേറ്റ് നൽകുന്നത് ആലോചിക്കാമെന്ന നിലപാട് മറ്റു ചില സംഘടനകൾ കൈക്കൊണ്ടു. എന്നാൽ എസ്റ്റേറ്റ് കൈമാറുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനായില്ല. പ്രിയദ൪ശിനി എസ്റ്റേറ്റിൻെറ ഭൂമിയാണ് ആശുപത്രിക്ക് അനുയോജ്യമെന്ന നിലപാടാണ് ശ്രീചിത്രാ അധികൃത൪ അറിയിച്ചത്. മറ്റ് ചില എസ്റ്റേറ്റുകൾ എടുക്കുന്നത് സംബന്ധിച്ച് ച൪ച്ച നടന്നെങ്കിലും വില നിശ്ചയിച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
