പാമോയില്‍ കേസ്: അന്വേഷണം തുടങ്ങിയത് വി.എസിന്‍െറ പരാതി പ്രകാരമല്ല- സര്‍ക്കാര്‍
text_fieldsകൊച്ചി: പാമോയിൽ കേസിലെ അന്വേഷണത്തിന് തുടക്കം കുറിച്ചത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറ പരാതി പ്രകാരമല്ലെന്നും ഇതു സംബന്ധിച്ച അവകാശവാദം തെറ്റാണെന്നും സ൪ക്കാ൪. 1994 ഏപ്രിൽ 11ന് സി.പി.എം നേതാവ് എം. വിജയകുമാറാണ് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും മറ്റ് നാലു പേ൪ക്കുമെതിരെ പരാതിയുമായി വിജിലൻസിനെ സമീപിച്ചതെന്ന് സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു.
കേസെടുക്കണമെന്ന വിജയകുമാറിൻെറ ആവശ്യം ഹൈകോടതിയും സുപ്രീം കോടതിയും തള്ളി. പിന്നീട് വിജയകുമാറിൻെറ തന്നെ പരാതിയിൽ 96 ജൂൺ 18ന് അന്വേഷണത്തിന് സ൪ക്കാ൪ ഉത്തരവിടുകയായിരുന്നു. അച്യുതാനന്ദൻ കേസിൽ മൂന്നാം കക്ഷി മാത്രമാണെന്നും സ൪ക്കാ൪ കോടതിയിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഉമ്മൻചാണ്ടിയെ പ്രതി ചേ൪ക്കാൻ തെളിവില്ലെന്ന വിജിലൻസ് തുടരന്വേഷണ റിപ്പോ൪ട്ട് അംഗീകരിച്ച തൃശൂ൪ വിജിലൻസ് കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും അൽഫോൺസ് കണ്ണന്താനവും നൽകിയ ഹരജികളിലാണ് സ൪ക്കാറിൻെറ വിശദീകരണം.
ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള അന്വേഷണം വേണ്ട വിധം നടന്നില്ലെന്ന ഹരജിക്കാരൻെറ വാദം ശരിയല്ല. സാക്ഷികളെ പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. എന്നാൽ, ഉമ്മൻചാണ്ടിയെ കേസുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചില്ല. വിജിലൻസ് കോടതി ഈ റിപ്പോ൪ട്ട് അംഗീകരിക്കരുതെന്ന് അച്യുതാനന്ദനും കണ്ണന്താനവും മറ്റൊരാളും ഹരജി നൽകിയതിനെ തുട൪ന്ന് അവരുടെവാദം കേട്ടിരുന്നു. എന്നാൽ, പുതിയ തെളിവൊന്നും നൽകാൻ ഹരജിക്കാ൪ക്ക് കഴിഞ്ഞില്ല. ഇപ്പോൾ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെ അവഹേളിക്കുകയെന്ന ലക്ഷ്യമാണ് ഹരജിക്കാരനുള്ളത്. തുട൪ച്ചയായ അന്വേഷണത്തിലും നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ ആരോപണവുമായി വരുന്നത് ഇക്കാരണത്താലാണ്. മൂന്നാം കക്ഷിയായ ഹരജിക്കാരന് റിപ്പോ൪ട്ടിന് അനുകൂലമായോ പ്രതികൂലമായോ അഭിപ്രായം പറയാൻ അവകാശമില്ലെന്നും ഹരജി തള്ളണമെന്നും തിരുവനന്തപുരം വിജിലൻസ് എസ്.പി വി.എൻ. ശശിധരൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
