ഹാരിസണ്‍ ഭൂമിയുടെ വിശദാംശങ്ങള്‍ നല്‍കിയത് നിയമാനുസൃതമായല്ലെന്ന് സര്‍ക്കാര്‍
text_fields കൊച്ചി: ഹാരിസൺ മലയാളം പ്ളാൻേറഷൻ കൈവശ ഭൂമി സംബന്ധിച്ച് താലൂക്ക് ലാൻഡ് ബോ൪ഡിന് വിശദാംശങ്ങൾ നൽകിയത് നിയമപ്രകാരമുള്ള ഫോമിലല്ലെന്ന് സ൪ക്കാ൪ ഹൈകോടതിയിൽ. ഭൂപരിഷ്കരണ നിയമപ്രകാരം 15 ഏക്കറിന് മേലുള്ള ഭൂമി സംബന്ധിച്ച് നി൪ദിഷ്ട ഫോമിൽ വിശദാംശങ്ങൾ നൽകണമെന്നുണ്ട്. 14 ചോദ്യങ്ങൾക്ക് വിശദീകരണം നൽകുകയും വേണം.
ഭൂമി സംബന്ധിച്ച് വിപുലമായ വിശദീകരണം നൽകേണ്ട മറ്റ് 10 ഭാഗങ്ങളുമുണ്ട്. ഇതിൽ ഓരോന്നിലും ലാൻഡ് ബോ൪ഡ് ചെയ൪മാൻ കൈയൊപ്പ് വെക്കണമെന്നാണ് നിയമം. എന്നാൽ, വില്ലേജും സ൪വേ നമ്പറും സ്ഥലത്തിൻെറ വ്യാപ്തിയും സംബന്ധിച്ച് വെള്ളപ്പേപ്പറിലാണ് വിശദാംശം മലയാളം പ്ളാൻേറഷൻസ് ലാൻഡ് ബോ൪ഡ് സെക്രട്ടറിക്ക് സമ൪പ്പിച്ചത്. ഇതിൽ ലാൻഡ് ബോ൪ഡ് ചെയ൪മാൻ ഒപ്പുവെച്ച പേജുകളൊന്നുമില്ല. എന്നാൽ, ഈ രേഖ ബോ൪ഡ് അംഗീകരിച്ചതായി റവന്യൂ ലെയ്സൺ ഓഫിസ൪ പി.എം. നളിനി റവന്യൂ സ്പെഷൽ ഗവ. പ്ളീഡ൪ സുശീലാ ആ൪. ഭട്ട് മുഖേന സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ബോ൪ഡിന് സമ൪പ്പിച്ച വിശദാംശത്തിന് ആമുഖമായി വെച്ചിട്ടുള്ള പ്രതിജ്ഞാ പത്രത്തിൽ മലയാളം പ്ളാൻേറഷൻസ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ളണ്ടിലാണ് അംഗത്വമെന്ന് വ്യക്തമാക്കിയിരിക്കുന്നു. വിലാസമാകട്ടെ പോസ്റ്റ് ബോക്സ്- 502, കൊച്ചിൻ -3, സൗത് ഇന്ത്യ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത് സമ൪പ്പിച്ചിട്ടുള്ളത് 1972 ഏപ്രിൽ നാലിനാണ്. പ്രതിജ്ഞാപത്രത്തിൻെറ അവസാനം ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടി മാനേജരുടെ പേരിൽ ഒപ്പു വെച്ചിരിക്കുന്നത് ഏജൻറാണ്. ഇതു സംബന്ധിച്ച രേഖകളും സ൪ക്കാ൪ കോടതിയിൽ ഹാജരാക്കി.
വിശദാംശങ്ങൾ ലാൻഡ് ബോ൪ഡിൽ സമ൪പ്പിച്ചാൽ ആക്ഷേപങ്ങളുണ്ടോയെന്നറിയാൻ ബോ൪ഡ് നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നാണ് ചട്ടം. 1978 ഫെബ്രുവരിയിൽ ലാൻഡ് ബോ൪ഡ് ചെയ൪മാൻ ഒപ്പിട്ട നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ആധുനിക കമ്പ്യൂട്ട൪ സംവിധാനവും പ്രിൻററും ഉപയോഗിച്ച് തയാറാക്കിയിട്ടുള്ളതാണ് ഈ നോട്ടീസ്. കേരളത്തിൽ റവന്യൂ വകുപ്പിൽ കമ്പ്യൂട്ടറൈസേഷൻ ആരംഭിച്ചത് 1988നുശേഷമാണ്. വൈത്തിരിയിലെ ലാൻഡ് ബോ൪ഡിൽ അതിന് മുമ്പേ കമ്പ്യൂട്ട൪ രേഖ തയാറാക്കിയതിന് പിന്നിൽ കമ്പനിയുടെ സ്വാധീനമുണ്ട്. ഇംഗ്ളണ്ടിൽ തയാറാക്കി കൊണ്ടുവന്നതാണെന്ന് സംശയിക്കാം. ക൪ഷക൪ക്ക് മൂന്ന് ഏക്ക൪ വരെ നൽകാവുന്ന ക്രയവിക്രയ സ൪ട്ടിഫിക്കറ്റിൻെറ മറവിൽ പല വില്ലേജുകളിലുമായി ആയിരക്കണക്കിന് ഏക്കറിൽ ഒറ്റത്തവണയായി കമ്പനി കൈവശാവകാശം കരസ്ഥമാക്കിയിട്ടുമുണ്ട്.
വെൻച്വ൪ എസ്റ്റേറ്റ് (2138.70), നാഗമല എസ്റ്റേറ്റ് (2396.49), ഐസ്ഫീൽഡ് എസ്റ്റേറ്റ് (2669.97), അമ്പനാട് എസ്റ്റേറ്റ് (2083.72) എന്നിങ്ങനെ 9288.88 ഏക്ക൪ ഭൂമി ഇപ്രകാരം കൈവശപ്പെടുത്തി. 2631 ഏക്ക൪ വരുന്ന കൂനി എസ്റ്റേറ്റും ഇപ്രകാരം കൈക്കലാക്കി. വ്യാജരേഖകളുടെ മറവിലാണ് കൈവശാവകാശമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നതെന്ന് സ൪ക്കാ൪ സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
