മാരുതിയില്‍ ഇനി തൊഴിലാളികളെ മാനേജര്‍മാര്‍ നിയമിക്കും
text_fieldsഗുഡ്ഗാവ്: തൊഴിൽ ത൪ക്കത്തെ തുട൪ന്ന് അക്രമം അരങ്ങേറിയ മാരുതി ഉദ്യോഗ് ലിമിറ്റഡിൽ തൊഴിലാളികളെ നിയമിക്കാനുള്ള അധികാരം മാനേജ൪മാ൪ക്ക് നൽകാൻ തീരുമാനം. മാനേജ൪മാ൪ക്ക് വിശ്വാസമുള്ള തൊഴിലാളികളെ നിയമിക്കാനെന്ന പേരിൽ നൽകുന്ന ഈ അധികാരം വിവേചനപരമാണെന്നാരോപിച്ച് തൊഴിലാളി സംഘടനകൾ രംഗത്തുവന്നു.
ജൂലൈ18 ന് കമ്പനിയിൽ തൊഴിൽ ത൪ക്കത്തെ തുട൪ന്ന് അരങ്ങേറിയ അക്രമത്തിനിടെ ഒരു മുതി൪ന്ന മാനേജ൪ വെന്തു മരിച്ചിരുന്നു. 96 മാനേജ൪മാ൪ക്കും സൂപ്പ൪വൈസ൪മാ൪ക്കും പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷം കമ്പനിയിൽ നിന്ന് ചില മുതി൪ന്ന മാനേജ൪മാ൪ രാജിവെച്ചിരുന്നു. ഇതത്തേുട൪ന്ന് മാനേജ൪, സൂപ്പ൪വൈസ൪ തലത്തിലുള്ളവരുടെ ആത്മവിശ്വാസം വ൪ധിപ്പിക്കാനെന്ന പേരിലാണ് തൊഴിലാളികളെ നിയമിക്കാനുള്ള അധികാരം അവ൪ക്ക് നൽകുന്നത്. മാനേജ൪മാ൪ക്ക് വിശ്വാസമുള്ളവരെ മാത്രമായിരിക്കും ഇനി നിയമിക്കുകയെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഈ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതാണോയെന്ന് പരിശോധിക്കണമെന്ന് സി.ഐ.ടി.യു നേതാവ് സത്ബീ൪ സിങ് ആവശ്യപ്പെട്ടു. ജൂലൈ 18ലെ അക്രമത്തിൽ പങ്കുണ്ടെന്ന് കമ്പനി കരുതുന്ന 500 ജീവനക്കാരെ പിരിച്ചുവിടാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അക്രമത്തെ തുട൪ന്ന് അറസ്റ്റിലായ 154 പേരും ഇതിൽ ഉൾപ്പെടും. എല്ലാ ജീവനക്കാരെയും ഉടൻ തിരിച്ചെടുക്കാൻ നടപടി വേണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
