Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightയുവാവിന് ട്രാഫിക്...

യുവാവിന് ട്രാഫിക് പൊലീസിന്‍െറ മര്‍ദനം

text_fields
bookmark_border
യുവാവിന് ട്രാഫിക് പൊലീസിന്‍െറ മര്‍ദനം
cancel

കോഴഞ്ചേരി: നാട്ടുകാ൪ നോക്കി നിൽക്കെ നടുറോഡിൽ യുവാവിന് ട്രാഫിക് പൊലീസിൻെറ മ൪ദനം. കോന്നി കല്ലേലിൽ മനു ഭവനിൽ മനുവിനെയാണ്(19) മ൪ദിച്ചത്. സാരമായി പരിക്കേറ്റ മനുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കോഴഞ്ചേരി-പത്തനംതിട്ട റോഡിൽ നന്നുവക്കാട് ജങ്ഷനിലാണ് സംഭവം. ട്രാഫിക് സിഗ്നൽ തെളിഞ്ഞ ശേഷം ബൈക്ക് മുന്നോട്ടെടുത്ത തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ബൈക്കിൽ നിന്ന് മറിച്ചിടുകയായിരുന്നുവെന്ന് മനു പറഞ്ഞു. നിലത്തുവീണപ്പോൾ ചവിട്ടുകയും കൈമുട്ടുകൊണ്ട് ഇടിക്കുകയും പിടിച്ചെഴുന്നേൽപ്പിച്ച് വീണ്ടും മ൪ദിക്കുകയും ചെയ്തു.
പൊലീസ് മനുവിനെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാ൪ ജീപ്പ് തടഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഇലന്തൂ൪ സ്വദേശിയായ വ്യാപാരി മനുവിനുവേണ്ടി പണം അടച്ചശേഷം മനുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റക്കാരായ പൊലീസുകാ൪ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story