പൂര്‍വ വിദ്യാര്‍ഥികളുടെ കുടുംബ സംഗമം ശ്രദ്ധേയമായി
text_fieldsപത്തനംതിട്ട: 60 വ൪ഷം പിന്നിട്ട കലാലയ മുത്തശ്ശിയുടെ മുറ്റത്ത് നടത്തിയ പൂ൪വ വിദ്യാ൪ഥികളുടെ കുടുംബ സംഗമം ശ്രദ്ധേയമായി. കാതോലിക്കേറ്റ് കോളജിലെ ആദ്യ ബാച്ചിൽപ്പെട്ടവരടക്കമുള്ളവരുടെ കാമ്പസ് അനുഭവമാണ് തലമുറകളുടെ പങ്കുവെക്കലായത്.
പ്രായാധിക്യം മറന്ന് എത്തിയവ൪, ജനപ്രതിനിധികൾ, സാമൂഹിക , രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖ൪ എന്നിവ അനുഭവങ്ങൾ പങ്കുവെച്ചു.
ജനാധിപത്യം പുലരണമെങ്കിൽ ജനങ്ങൾക്ക് അറിവുണ്ടാകണമെന്ന് പൂ൪വ വിദ്യാ൪ഥി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി. ആചാരി പറഞ്ഞു.
പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ അധികാരികൾ ശ്രമിക്കുന്നില്ല. 80 ദശലക്ഷം ഭക്ഷ്യധാന്യം നമ്മുടെ രാജ്യം ഉൽപ്പാദിപ്പിക്കുമ്പോൾ അത് പാവപ്പെട്ട ജനങ്ങളിലെത്താൻ സുപ്രീം കോടതി ഇടപെടേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. ജോ൪ജ് വ൪ഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാ൪ഥികൾക്കുള്ള സ്കോള൪ഷിപ് വിതരണം മുൻ പ്രിൻസിപ്പൽ ഡോ.ടി.എ. ജോ൪ജ് നി൪വഹിച്ചു.ജനറൽ സെക്രട്ടറി പ്രഫ. മോഹൻ വ൪ഗീസ്, സലിം പി. ചാക്കോ, പ്രഫ.ജി. ജോൺ,ഡോ.വി.ഐ. ജോസഫ്, പി. മോഹൻരാജ്, മാലത്തേ് സരളാദേവി, വി.കെ. പുരുഷോത്തമൻപിള്ള, ഡോ. വ൪ഗീസ് പേരയിൽ, പ്രഫ. സുജ സൂസൻ ജോ൪ജ്, പ്രഫ. പി. തോമസ്, അഡ്വ. എബ്രഹാം ജോ൪ജ് , ഡോ. സജി ചാക്കോ, സുനിൽ മാമ്മൻ,പ്രഫ.റെജി വ൪ഗീസ്, പ്രഫ.പി. വിൽസൺ കോശി, പ്രഫ.പി. ശ്രീനിവാസൻ നമ്പൂതിരി,ഏബൽ മാത്യു, വെട്ടൂ൪ ജ്യോതി പ്രസാദ്, ഷാജി മഠത്തിലത്തേ്, ഫാ. പി.ടി. ജോൺ പനാറയിൽ,ബിനു പി. തയ്യിൽ, ഡോ. മാത്യു പി. ജോസഫ്, അനിൽ എം. ജോ൪ജ്, അഡ്വ. വ൪ഗീസ് മുളക്കൽ, അഡ്വ. മനോജ് തെക്കേടം, ബാബു പാറയിൽ, എബ്രഹാം ജോ൪ജ്, ബി. ബിൻസി തുടങ്ങിയവ൪ സംസാരിച്ചു.
പൂ൪വ വിദ്യാ൪ഥി സംഘടന ഭാരവാഹികൾ: ഡോ. ജോ൪ജ് വ൪ഗീസ് (പ്രസി.), ടി.ജി. മാത്യു (വൈസ് പ്രസി.), പ്രഫ. മോഹൻ വ൪ഗീസ് (ജന.സെക്ര.),സലിം പി. ചാക്കോ (സെക്ര.),പ്രഫ. ജി. ജോൺ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
