ചാലക്കുടിയില്‍ അഞ്ചരലക്ഷത്തിന്‍െറ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു
text_fieldsചാലക്കുടി: ചാലക്കുടിയിലെ മൊബൈൽ ഷോപ്പിൽ നിന്നു അഞ്ചര ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവന്നു. കോൺഗ്രസ് ഓഫിസ് പ്രവ൪ത്തിക്കുന്ന പനമ്പിള്ളി സ്മാരക സാംസ്കാരിക ഗവേഷണകേന്ദ്രം കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന ബോസ് മൊബൈൽസിൽ നിന്നാണ് മോഷണം പോയത്.
ഓണക്കാലമായതിനാൽ പുതിയ സ്റ്റോക്ക് എടുത്ത് കടയിൽവെച്ചശേഷം ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സ്ഥാപനം അടച്ച് ഉടമ പോട്ട - അലവി സെൻറ൪ സ്വദേശി പി.എച്ച് അനീഷ് വീട്ടിൽ പോയത്.ഷട്ടറിൻെറ ഒരു ഭാഗം കുത്തിത്തുറന്ന നിലയിൽ പിറ്റേന്ന് തൊട്ടടുത്ത് ചിപ്പ്സ് കടയുടമ കണ്ടെത്തി. കുത്തുതുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര കടയുടെ പരിസരത്തുണ്ടായിരുന്നു. കടയിൽ നിന്ന് 175 പുതിയ മൊബൈൽ ഫോണുകളും 65 രണ്ടാം തരം സെറ്റുകളുമാണ് മോഷ്ടിച്ചത്. ചാലക്കുടി പൊലീസും തൃശൂരിൽ നിന്ന് വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
