വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്ക്
text_fieldsവാടാനപ്പള്ളി: സ്വാതന്ത്ര്യദിനത്തിൽ തീരദേശത്ത് നാലിടത്തുണ്ടായ വാഹനാപകടങ്ങളിൽ ആറുപേ൪ക്ക് പരിക്കേറ്റു. രാവിലെ 9.15ഓടെ തളിക്കുളം സെൻററിന് പടിഞ്ഞാറ് തളിക്കുളങ്ങര ക്ഷേത്രത്തിന് സമീപം ബൈക്കിടിച്ച് കാൽനടക്കാരിയായ നാട്ടിക പെരിങ്ങാട്ട് കുമാരൻെറ ഭാര്യ വള്ളിയമ്മയെ വലപ്പാട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10ഓടെ തളിക്കുളം ആശാരി ക്ഷേത്രത്തിന് സമീപം ബൈക്കിൽ നിന്ന് വീണ് തളിക്കുളം തൊഴുത്തും പറമ്പിൽ ധ൪മരാജൻെറ ഭാര്യ പ്രമീള (40) യെ പരിക്കുകളോടെ തൃശൂ൪ മദ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകീട്ട് 4.15ന് ഏങ്ങണ്ടിയൂ൪ ഏഴാംകല്ലിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്നുപേ൪ക്ക് പരിക്കേറ്റു. പുതുക്കാട് ലെനിൻെറ മകൻ ജിതിൻ ലാൽ, പേങ്ങനപള്ളി രാമചന്ദ്രൻ (50), വലപ്പാട് ആയപാറ അബ്ദുൽ റഹീം (45) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂ൪ വെസ്റ്റ് ഫോ൪ട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 5.20ന് കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വാടാനപ്പള്ളി വെള്ളൂര് ശശിധരൻെറ ഭാര്യ രാധയെ (40) പരിക്കുകളോടെ മദ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്രയാ൪ ആക്ട്സ് പ്രവ൪ത്തകരാണ് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
