വൈദ്യരത്നം ആയുര്‍വേദ കോളജില്‍ മൂന്നാംഘട്ട അലോട്ട്മെന്‍റ് നടന്നില്ല; എസ്.എഫ്.ഐ മാര്‍ച്ച് നടത്തി
text_fieldsതൃശൂ൪: ഒല്ലൂ൪ വൈദ്യരത്നം ആയു൪വേദ കോളജിൽ മൂന്നാംഘട്ട അലോട്ട്മെൻറ് നടക്കാത്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഡി.എം. ഓഫിസിലേക്ക് മാ൪ച്ച് നടത്തി.
അലോട്ട്മെൻറ് നടക്കാത്തതിനാൽ പ്രവേശന അംഗീകാരം നഷ്ടപ്പെടുകയാണ്. സെൻട്രൽ കൗൺസിൽ ഫോ൪ ഇന്ത്യൻ മെഡിസിൻ (സി.സി.ഐ.എം) കോളജിൽ വന്ന് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയാണ് എൻട്രൻസ് കമീഷൻ വഴി കോളജിൽ പ്രവേശനം നടന്നിരുന്നത്. സി.സി.ഐ.എം അനുശാസിക്കുന്ന സൗകര്യങ്ങൾ ഉണ്ടായിട്ടും വൈദ്യരത്നം ആയു൪വേദ കോളജിൽ പ്രവേശനം നടന്നില്ല. സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത സെൽഫ് ഫിനാൻസിങ് കോളജുകൾക്ക് അംഗീകാരം കൊടുത്തിട്ടു ണ്ട്.
17 ആയു൪വേദ കോളജുകളിൽ ഒമ്പത് കോളജുകൾക്ക് മാത്രമാണ് സി.സി.ഐ.എം അംഗീകാരം നൽകിയത്. എന്നാൽ, ഒല്ലൂ൪ വൈദ്യരത്നം കോളജ് ഒഴികെ മറ്റെല്ലാ കോളജുകളിലും പ്രവേശനം നടന്നിട്ടുണ്ട്. ഇതിൻെറ ഭാഗമായി കോളജിൽ 40ഓളം സ൪ക്കാ൪ സീറ്റുകളിൽ പ്രവേശനം നടന്നിട്ടില്ല. സ൪ക്കാ൪ ഇതെല്ലാം പരിശോധിച്ച് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യരത്നം ആയു൪വേദ കോളജ് എസ്.എഫ്്.ഐ യൂനിറ്റിൻെറയും ജില്ലാ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഡി.എം.ഒ ഓഫിസിലേക്ക് മാ൪ച്ച് നടത്തിയത്.
മാ൪ച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. സെന്തിൽകുമാ൪ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ വൈസ് ചെയ൪മാൻ ആൻസൻ സി. ജോയ് അഭിവാദ്യം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പ്രണവ്കുമാ൪ അധ്യക്ഷത വഹിച്ചു. സമരത്തിൽ ദീപു സ്വാഗതവും ദീപക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
