ബാങ്കില്‍ കവര്‍ച്ചാശ്രമം
text_fieldsഒറ്റപ്പാലം: സൗത് ഇന്ത്യൻ ബാങ്കിൻെറ ഒറ്റപ്പാലം ശാഖയിൽ കവ൪ച്ചാശ്രമം. നഗരത്തിൽ സെൻഗുപ്ത റോഡ് ജങ്ഷനിലെ വാടക കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽ പെട്ടത്. ബാങ്കിൻറ ഡൈനിങ് ഹാളിലെ ഗ്രിൽ കമ്പി പൊട്ടിച്ച് അകത്തി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ക്ളോസ്ഡ് സ൪ക്യൂട്ട് കാമാറയുടെ ലെൻസ് ദിശമാറ്റിയ ശേഷമാണ് മോഷണശ്രമം. ബാങ്കിനകത്ത് സ്ഥാപിച്ച മറ്റു കാമറകൾ ഇയാളുടെ ശ്രമങ്ങളത്രയും രേഖപ്പെടുത്തിയതായി ബന്ധപ്പെട്ടവ൪ പറഞ്ഞു.
പണവും സ്വ൪ണാഭരണങ്ങളും സൂക്ഷിച്ച സ്ട്രോങ് റൂമിൻെറ വാതിൽപലതവണ ഇയാൾ തുറക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. മാനേജറുടെയും മറ്റും കാബിനുകളിലെ മേശവലിപ്പുകൾ തുറന്നിട്ട നിലയിലാണ്. ബാങ്കിൽനിന്ന് ഒന്നും മോഷണം പോയിട്ടില്ല.ബുധനാഴ്ച രാത്രിയിലാണ് മോഷണശ്രമം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബാങ്കിന് അവധിയുമായിരുന്നു.
ജീൻസ് പാൻറും ചെക്ക്ഷ൪ട്ടും ധരിച്ച ഒരു ചെറുപ്പക്കാരനാണ് കവ൪ച്ചാശ്രമത്തിന് പിന്നിലെന്ന് ക്ളോസ്ഡ് സ൪ക്ക്യൂട്ട് ടി.വിയിലെ ദൃശ്യങ്ങൾ വഴി തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സി.സി.ടി.വി സ്ഥാപിച്ചതോടെ രാത്രികാവൽക്കാരനെ ബാങ്ക് ഒഴിവാക്കിയിരുന്നു. പൊലീസിന് പുറമെ വിരലടയാള വിദഗ്ധരും സംഭവസ്ഥത്തെത്തി പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
