സത്നംസിങ്ങിന്റെമരണം: ഡോക്ടര്‍മാര്‍ പണിമുടക്കില്‍
text_fieldsതിരുവനന്തപുരം: സത്നംസിങ്ങിന്റെമരണവുമായി ബന്ധപ്പെട്ട് ഡോക്ട൪മാരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ഡോക്ട൪മാ൪ ഇന്ന് പണിമുടക്കുന്നു. പേരൂ൪കട ആശുപത്രിയിലെയും കൊല്ലം ജില്ലാ ആശുപത്രിയിലെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെയും ഡോക്ട൪മാരാണ് പണിമുടക്കുന്നത്.
അമൃതാനന്ദമയി ആശ്രമത്തിൽ അതിക്രമിച്ചു കടന്നതിൻെറ പേരിൽ അറസ്റ്റിലായ സത്നം നിങ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു.
സത്നംസിങ്ങിൻെറ ദേഹപരിശോധന നടത്തിയ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പേരൂ൪ക്കട മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആറു ഡോക്ട൪മാ൪ക്കെതിരെയാണ് സ൪ക്കാ൪ വകുപ്പു തല നടപടിയെടുത്തിരുന്നത്. പേരൂ൪ക്കടയിലെ എൻ.ആ൪.എച്ച്.എം ഡോക്ടറെ പിരിച്ചുവിടുകയും അഞ്ചു പേരെ സ്ഥലംമാറ്റുകയും പേരൂ൪ക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കരാ൪ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന ഡോ.വീണാ ജി.തിലകിനെ പിരിച്ചുവിടുകയും ചെയ്തു.
മൂന്ന് ആശുപത്രികളിലും സത്നംസിങ്ങിൻെറ ദേഹപരിശോധന നടത്തിയ ഡോക്ട൪മാ൪ കൃത്യവിലോപം നടത്തിയെന്ന അന്വേഷണ സമിതിയുടെ കണ്ടെത്തലിനെ തുട൪ന്നാണ് നടപടിയെടുത്തത്. സത്നമിന് ഓരോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തും മ൪ദനമേറ്റിരുന്നോ എന്ന് ഡോക്ട൪മാ൪ കൃത്യമായി പരിശോധിച്ചില്ലെതാണു കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
