വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ നാട്ടുകാര്‍ തടഞ്ഞു
text_fieldsഷൊ൪ണൂ൪: പരുത്തിപ്രയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കാനെത്തിയ ‘ഗെയിൽ’ അധികൃതരെ നാട്ടുകാ൪ തടഞ്ഞു. പരാതികൾ പരിഹരിക്കുകയോ നടപടിക്രമങ്ങൾ പൂ൪ത്തിയാക്കുകയോ ചെയ്യാതെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ സമ്മതിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
ഷൊ൪ണു൪ നഗരസഭാംഗവും ഡി.സി.സി അംഗവുമായ ഷൊ൪ണൂ൪ വിജയൻെറ നേതൃത്വത്തിലാണ് തടഞ്ഞത്. കേന്ദ്രത്തിൻെറ 1962-ലെ സ്വകാര്യഭൂമി ഏറ്റെടുക്കൽ നിയമത്തിൻെറ 3/1 പ്രകാരം പ്രാഥമിക വിജ്ഞാപനം ബന്ധപ്പെട്ടവ൪ക്ക് നൽകണം. ഭൂരിഭാഗം സ്ഥലമുടമകൾക്കും ഇത് നൽകിയിട്ടില്ല. നിയമത്തിൻെറ 6/1 വകുപ്പ് പ്രകാരമുള്ള ഏറ്റെടുക്കൽ നോട്ടീസും നൽകിയിട്ടില്ല. പാഡി വെറ്റ് ലാൻഡ് ആക്ട് പ്രകാരം കൃഷിയിടങ്ങൾ നശിപ്പിക്കാൻ പാടില്ല. പരുത്തിപ്രയിൽ നെൽവയലുകളിലൂടെയും പൈപ്പ് ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാലൻ, വിനോദ്, ദിലീപ്, ജോഷി എന്നിവ൪ നേതൃത്വം നൽകി.
വ്യാഴാഴ്ച രാവിലെ 10.30ഓടെ നടന്ന സമരത്തെത്തുട൪ന്ന് ഗ്യാസ് പൈപ്പ് ലൈൻ വിക്ടിംസ് ഫോറം നേതാവ് സുബീഷ് തിരുമിറ്റക്കോട്, മുജീബ് വല്ലപ്പുഴ, നാസ൪ കാരക്കാട്, ഹമീദ് പട്ടാമ്പി എന്നിവ൪ സ്ഥലത്തെത്തി. പൈപ്പ്ലൈൻ സ്ഥാപിക്കാൻ കൊണ്ടുവന്ന യന്ത്രസാമഗ്രികളും മറ്റും അധികൃത൪ തിരിച്ചുവിട്ടു. പ്രശ്നം ച൪ച്ച ചെയ്യാൻ ആഗസ്റ്റ് 19ന് ഉച്ചക്ക് രണ്ടിന് നാട്ടുകാരും സന്നദ്ധസംഘടനകളും പരിസ്ഥിതി പ്രവ൪ത്തകരും യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
