ശ്രദ്ധേയമായി ചന്ദ്രന്‍മാസ്റ്ററുടെ കൃഷിപാഠം
text_fieldsആനക്കര: കാ൪ഷികസമൃദ്ധിയുടെ ചിങ്ങപുലരിക്ക് കാണിക്കയായി കന്നുപൂട്ടു പരിശീലനം. പാലക്കാട്-മലപ്പുറം ജില്ലാ അതി൪ത്തിയിലെ നീലിയാട് നിളയിലെ ചന്ദ്രൻ മാസ്റ്ററാണ് തൻെറ കൃഷിയിടത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.
ജൈവക൪ഷകനും ‘നല്ല ഭക്ഷണ പ്രസ്ഥാന’ത്തിൻെറ പ്രചാരകനുമാണ് ഇദ്ദേഹം.കൃഷിയോടൊപ്പം നൃത്തവും കൊണ്ടുപോവുന്നുണ്ട് മാസ്റ്റ൪.
സാമ്പ്രദായിക കൃഷിയിൽ നാട്ടുന്മയും ആധുനിക കൃഷിയറിവും സമന്വയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവകൃഷിയിൽ താൽപര്യമുള്ളവ൪ക്കായി കന്നുപൂട്ട് പരിശീലനം നടത്തിയത്. വിദ്യാ൪ഥികളായ വെളിയങ്കോട്ടെ എം.കെ. ആനന്ദ്, വടകര കുറുമൊഴി വെക്കിലശ്ശേരി ശശി ഡ്രീംസ്, പട്ടാമ്പി പള്ളിപ്പുറം രവികുമാ൪, മലപ്പുറം മോങ്ങം തസ്ലീം, നിലമ്പൂ൪ അജ്ലാൽ, തിരൂ൪ക്കാട് കുമ്പാളത്ത് ജൗഹ൪ എന്നിവരാണ് പരിശീലനത്തിനെത്തിയത്. മൂന്നര ജോഡി കന്നുകളെ ഉപയോഗിച്ചായിരുന്നു പരിശീലനം.
പാളത്തൊപ്പിയണിഞ്ഞ് ഗ്രാമീണ ക൪ഷക വേഷത്തിലാണ് കുട്ടികൾ പാടത്തിറങ്ങിയത്. ഇവ൪ക്ക് രാവിലെ കപ്പയും മുതിരയും ശ൪ക്കരകാപ്പിയും ഉച്ചക്ക് കഞ്ഞിയും ചമ്മന്തിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
