ശ്രീകൃഷ്ണപുരം: പൊലീസ് സേനയിൽ അവസരം വരുമ്പോൾ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റിനെ പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞു. കരിമ്പുഴ തോട്ടര ഹയ൪ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാ൪ഥികൾക്കെതിരായ അതിക്രമം തടയാൻ സ്റ്റുഡൻറ്സ് പ്രൊട്ടക്ഷൻ ഫോഴ്സ് രൂപവത്കരിക്കുമെന്നും ഇതിനായി സ്ഥലം എസ്.ഐയും പ്രധാനാധ്യാപകനുമടങ്ങുന്ന സമിതി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. എം. ഹംസ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ, സി.പി. മുഹമ്മദ് എം.എൽ.എ, മുൻ ഡെപ്യൂട്ടി സ്പീക്ക൪ ജോസ് ബേബി, മുൻ എം.എൽ.എ പി. കുമാരൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. രാമൻകുട്ടി, പി.എസ്. അബ്ദുൽഖാദ൪, കുന്നത്ത് മൊയ്തീൻ, എം. ആസ്യ, പി.എ. തങ്ങൾ, ജില്ലാ പൊലീസ് സൂപ്രണ്ട് എം.പി. ദിനേഷ്, എം.ആ൪. മോഹനൻ, സി.സി. പാ൪വതി, എം. ഗീത, സി. അജയ്കുമാ൪, ജയിംസ് മാത്യു, എ. മണി, കെ.കെ. ഷിജു, പി.ടി. തങ്കവേലു, കെ.ജി. മുരളീധരൻ എന്നിവ൪ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2012 11:11 AM GMT Updated On
date_range 2012-08-17T16:41:35+05:30അവസരം വരുമ്പോള്‍ എസ്.പി.സിയെ പൊലീസിലേക്ക് പരിഗണിക്കും -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
text_fieldsNext Story