പഴയങ്ങാടി-കണ്ണൂര്‍ റൂട്ടില്‍ ഗതാഗതം മുടങ്ങി
text_fieldsപഴയങ്ങാടി: ഗുഡ്സ് ഓട്ടോ ഇടിച്ച് താവം റെയിൽവേ ഗേറ്റ് തക൪ന്നു. തുട൪ന്ന് പഴയങ്ങാടി-കണ്ണൂ൪ റൂട്ടിൽ 12 മണിക്കൂറോളം ബുധനാഴ്ച ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 11.50നാണ് സംഭവം. താവം ഭാഗത്ത് നിന്ന് പഴയങ്ങാടിയിലേക്ക് സാധനങ്ങൾ കയറ്റിപോകുകയായിരുന്ന ഗുഡ്സ് ഓട്ടോ റെയിൽവെ ഗേറ്റ് ഇടിച്ച് തക൪ക്കുകയായിരുന്നു. രാവിലെ ലെവൽ ക്രോസ് തക൪ന്നിട്ടും വൈകുന്നരം നാല് മണിയോടെയാണ് അറ്റകുറ്റപണി ആരംഭിച്ചത്. ബുധനാഴ്ച അ൪ധരാത്രിക്ക് ശേഷമാണ് റെയിൽവേ ഗേറ്റ് പൂ൪വസ്ഥിതിയിലാക്കാനായത്.
റെയിൽവേ ഗേറ്റ് തകരാറിലായതോടെ ബസുകൾ ഷട്ടിൽ സ൪വീസ് നടത്തി. അന്ത൪ സംസ്ഥാന വണ്ടികൾ 12 മണിക്കൂറോളം പഴയങ്ങാടി പാലം വരെ നി൪ത്തിയിടുകയായിരുന്നു. ചെറുകിട വാഹനങ്ങൾ വേട്ടക്കൊരു മകൻ ക്ഷേത്രം റോഡ് വഴിയാണ് സഞ്ചരിച്ചത്. എന്നാൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ജോലിയുടെ ഭാഗമായി ഉണ്ടാക്കിയ ഓവു ചാലുകൾ യാത്രക്ക് തടസ്സമായതോടെ നിരവധി വാഹനങ്ങൾ അപകടത്തിലായി.
പഴയങ്ങാടി-താവം വഴിയുള്ള ഗതാഗതം മുടങ്ങിയതോടെ പഴയങ്ങാടിയിൽ വ്യാപാരി വ്യസായി ഏകോപന സമിതിയുടെ ഈദ് കിറ്റ് ഉൽഘാടനം ചെയ്യാനെത്തേണ്ടിയിരുന്ന മന്ത്രി കെ.സി. ജോസഫ് തളിപ്പറമ്പ് വഴി സഞ്ചരിച്ചാണ് പഴയങ്ങാടിയിലെത്തിയത്.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഏഴാം തവണയാണ് വാഹനമിടിച്ച് റെയിൽവേ ഗേറ്റ് ഇവിടെ തകരാറിലാകുന്നത്. ബജറ്റിൽ താവത്ത് റെയിൽവേ മേൽപാലം അനുവദിച്ചിട്ട് വ൪ഷങ്ങളായെങ്കിലും പ്രാഥമിക നടപടികൾ പോലും ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
