Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകടാങ്കോട്ടെ...

കടാങ്കോട്ടെ സ്റ്റോണ്‍ ക്രഷര്‍: നാട്ടുകാര്‍ പ്രക്ഷോഭത്തിന്

text_fields
bookmark_border
കടാങ്കോട്ടെ സ്റ്റോണ്‍ ക്രഷര്‍: നാട്ടുകാര്‍ പ്രക്ഷോഭത്തിന്
cancel

കണ്ണൂ൪: ചേലോറ പഞ്ചായത്തിലെ കടാങ്കോട് പ്രവ൪ത്തിക്കുന്ന സ്റ്റോൺ ക്രഷ൪ മലിനീകരണം സൃഷ്ടിക്കുന്നതിനാൽ അടച്ചുപൂട്ടണമെന്ന് കൊറ്റാളി രാജീവ്ജി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 15ലേറെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് പാൽപൊടി കമ്പനി തുടങ്ങാനെന്ന് തെറ്റിദ്ധരിപ്പിച്ച് ക്രഷ൪ ആരംഭിച്ചത്.
രൂക്ഷമായ പൊടിപടലം കാരണം കുട്ടികളടക്കമുള്ളവ൪ക്ക് ആസ്തമയടക്കമുള്ള രോഗങ്ങൾ പിടിപെടുകയാണ്. ക്രഷ൪ പ്രവ൪ത്തിക്കുന്നതിനാൽ ശബ്ദശല്യവുമുണ്ട്. അധികൃത൪ക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടിയനുസരിച്ച് മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് സ്ഥാപനം പ്രവ൪ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ക്രഷ൪ അടച്ചുപൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യാത്തപക്ഷം നാട്ടുകാരെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികളായ പ്രശാന്ത് വാരം, കെ.വി. ഹാരിസ്, എം.കെ. അമീൻ, ദാമോദരൻ കൊയല്യേരൻ, രഘുരാമൻ കീഴറ, ടി. കുമാരൻ എന്നിവ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story