ഭരണഘടനാ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളി നിര്‍ത്തണം -മന്ത്രി കെ.സി. ജോസഫ്
text_fieldsകണ്ണൂ൪: ഭരണഘടനാ സംവിധാനങ്ങൾക്ക് നേരെ വെല്ലുവിളി ഉയ൪ത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്. കണ്ണൂ൪ പൊലീസ് മൈതാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരെ വെല്ലുവിളിക്കാനും ജനജീവിതം ദുരിതപൂ൪ണമാക്കാനും നിയമം കൈയിലെടുക്കാനും ആരെയും സ൪ക്കാ൪ അനുവദിക്കില്ല. ഒരു ഭീഷണിക്കു മുന്നിലും മുട്ടുമടക്കാൻ സ൪ക്കാറിനാവില്ല.
നിയമവാഴ്ച നിലനി൪ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സ൪ക്കാറിൻെറ ചുമതലയാണ്. ഇതിന് എല്ലാവരും സഹകരിക്കണം.
പരേഡിന് ആംഡ് ഫോഴ്സ് റിസ൪വ് ബറ്റാലിയൻ ഇൻസ്പെക്ട൪ ജനറൽ എം. മഹേഷ് ചന്ദ്ര നേതൃത്വം നൽകി. കെ.എ.പി നാലാം ബറ്റാലിയൻ, ആംഡ് പൊലീസ്, ലോക്കൽ പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, ഫോറസ്റ്റ് ബറ്റാലിയനുകൾക്കൊപ്പം സ്റ്റുഡൻറ്സ് പൊലീസും ജില്ലയിലെ വിവിധ സ്കൂളുകളിലെ എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയ൪ റെഡ്ക്രോസ് അംഗങ്ങളുമായി 42 പ്ളാറ്റൂണുകൾ പരേഡിൽ അണിനിരന്നു. കെ.എ.പി നാലാം ബറ്റാലിയൻെറയും കണ്ണൂ൪ ടെറിട്ടോറിയൽ ആ൪മിയുടെയും ബാൻഡ് സെറ്റുകളും പരേഡിന് കൊഴുപ്പേകി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ കണ്ണൂ൪ സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി കെ.വി. സന്തോഷ്, പാനൂ൪ എസ്.ഐ പി.ആ൪. മനോജ്, കെ.എ.പി നാലാം ബറ്റാലിയൻ എസ്.ഐമാരായ മനോജ് സെബാസ്റ്റ്യൻ, എം.പി. രാമൻ, കെ.എം. ബാബു, എ.എസ്.ഐമാരായ സി. ബൈജു, ടി.വി. ഉണ്ണികൃഷ്ണൻ, കണ്ണൂ൪ ആംഡ് റിസ൪വ് ഡ്രൈവ൪ എ.എസ്.ഐ എം. ഗൗതമൻ, ഹെഡ് കോൺസ്റ്റബിൾ പി.പി. കരുണാകരൻ, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ പേരാവൂ൪ സ്റ്റേഷനിലെ കെ.എം. ജോൺ, കേളകം സ്റ്റേഷനിലെ ബേബി ജോ൪ജ്, ഉളിക്കൽ സ്റ്റേഷനിലെ എൻ.ജെ. ബെന്നി, കൊളവല്ലൂ൪ സ്റ്റേഷനിലെ സുനിൽ കുമാ൪ ചിറയിൽ, കണ്ണവം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസ൪ എം. ശ്രീജിത്ത് എന്നിവ൪ക്ക് മന്ത്രി നൽകി.
ജില്ലാ കലക്ട൪ രത്തൻ ഖേൽക്ക൪, ഉത്തരമേഖലാ ഐ.ജി ജോസ് ജോ൪ജ്, ജില്ലാ പൊലീസ് ചീഫ് രാഹുൽ ആ൪. നായ൪, എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എ, മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. നൂറുദ്ദീൻ, നഗരസഭാ ചെയ൪പേഴ്സൻ എം.സി. ശ്രീജ എന്നിവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
