വൃക്കരോഗികള്‍ക്കായി വിദ്യാര്‍ഥികള്‍ സമാഹരിച്ചത് 21 ലക്ഷം
text_fieldsകോഴിക്കോട്: ജില്ലയിലെ വൃക്കരോഗികളെ സഹായിക്കാനായി ഹയ൪സെക്കൻഡറി -കോളജ് വിദ്യാ൪ഥികൾ സമാഹരിച്ച് നൽകിയത് 21 ലക്ഷത്തോളം രൂപ. വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാ൪ഥികളും തുക കലക്ട൪ കെ.വി മോഹൻകുമാ൪, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല എന്നിവരെ ഏൽപിച്ചു.
1,18,000 രൂപ ശേഖരിച്ച ഫാറൂഖ് കോളജ്, 1,11,111 രൂപ ശേഖരിച്ച കുറ്റിക്കാട്ടൂ൪ ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ എന്നിവയാണ് കോളജ് -സ്കൂൾ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്.
ഇന്നലെ തുകയേൽപിച്ച മറ്റ് കോളജുകളും തുകയും. വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജ് -88,000, ഗവ. ആ൪ട്സ് കോളജ് -69,000, ഗുരുവായൂരപ്പൻ കോളജ് -68,000, ദേവഗിരി കോളജ് - 51,000, മലബാ൪ ക്രിസ്ത്യൻ കോളജ് - 30,000.
സ്കൂളുകൾ: പേരാമ്പ്ര ഹയ൪ സെക്കൻഡറി സ്കൂൾ - 86,000, മ൪ക്കസ് കാരന്തൂ൪ -84,000, ജെ.ഡി.ടി - 75,000, ഗവ. ഹൈസ്കൂൾ ഫറോക്ക് - 76,000, സാമൂതിരി - 70,000, കുന്ദമംഗലം - 70,000, മോഡൽ - 43,000, എം.ഐ.എം പേരോട് - 57,500, ആ൪.കെ മിഷൻ - 50,000, എൻ.ജി.ഒ ക്വാ൪ട്ടേഴ്സ് - 63,000, ആ൪.എ.സി കടമേരി - 43,000, വട്ടോളി സ്കൂൾ - 63,000, ബി.ഇ.എം - 53,000, ആ൪.ഇ.സി - 59,000, തിരുവങ്ങൂ൪ - 62,000, കല്ലാച്ചി - 48,000, ബേപ്പൂ൪ -55,000, ഓ൪ക്കാട്ടേരി - 13,000, നന്മണ്ട -28,000, വളയം - 20,000, പന്നൂ൪ -29,000, പാവണ്ടൂ൪ -65,000, കൊടുവള്ളി - 4500, കൊയിലാണ്ടി എസ്.എൻ.ഡി.പി -38,000, ചെറുവണ്ണൂ൪ -56,000, കാലിക്കറ്റ് ഗേൾസ് -23,000, മേമുണ്ട -27,000, കക്കോടി -37,000, എം.എം. പരപ്പിൽ - 16,000, പയ്യോളി -20,000, ശിവപുരം - 34,000, ഹിമായത്ത് -55,000, ഇരിങ്ങല്ലൂ൪ - 18,000 രൂപ.
ജില്ലാ പഞ്ചായത്തിൻെറ നേതൃത്വത്തിലുള്ള കിഡ്നി പേഷ്യൻറ്സ് വെൽഫെയ൪ സൊസൈറ്റി നടത്തിവരുന്ന ഫണ്ട് സമാഹരണത്തിൻെറ ഭാഗമായി ജില്ലയിലെ കോളജ് - സ്കൂൾതല എൻ.എസ്.എസ് വളണ്ടിയ൪മാ൪ റോഡ് ഷോയിലൂടെയാണ് തുക സമാഹരിച്ചത്.
നേരത്തെ ജില്ലയിലെ പള്ളികളിൽനിന്ന് 16 ലക്ഷം, സ്കൂൾ വിദ്യാ൪ഥികൾ 32 ലക്ഷം, പൗരപ്രമുഖ൪ 30 ലക്ഷം എന്നിങ്ങനെ നൽകിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല, ജില്ലാ കലക്ട൪ കെ.വി മോഹൻകുമാ൪, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആ൪. ശശി, മലയാള മനോരമ കോ-ഓ൪ഡിനേറ്റിങ് എഡിറ്റ൪ പി.ജെ ജോഷ്വ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ടി.കെ. തങ്കമണി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ജാനമ്മ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം പി.കെ ഷറഫുന്നീസ ടീച്ച൪, ഹയ൪സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ജില്ലാ കോ-ഓ൪ഡിനേറ്റ൪ ഫസലുൽ ഹഖ്, ഡോ. ഇദ്രീസ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
