ഫറോക്ക്: ചെറുവണ്ണൂ൪ മോഡേൺ ബസാറിനടുത്ത് സ൪ക്കാ൪ ഭൂമി മുസ്ലിം ലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബ് കൈയേറിയതായി ആരോപിച്ച് യുവമോ൪ച്ച സംഘടിപ്പിച്ച ബഹുജന സത്യഗ്രഹം അക്രമാസക്തമായി. ശക്തമായ കല്ലേറിലും കണ്ണീ൪വാതക പ്രയോഗത്തിലും 15 പൊലീസുകാ൪ക്കും 12 യുവമോ൪ച്ചാ പ്രവ൪ത്തക൪ക്കും രണ്ട് മാധ്യമ പ്രവ൪ത്തക൪ക്കും പരിക്കേറ്റു. ഇവരെ ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെറുവണ്ണൂരിൽ 400 കോടി രൂപ വിലമതിക്കുന്ന ഭൂമി പി.വി. അബ്ദുൽ വഹാബ് കൈയേറിയതായി ആരോപിച്ച് കേരളം മുസ്ലിം ലീഗിൻെറ തടവറയിൽ എന്ന മുദ്രാവാക്യമുയ൪ത്തി യുവമോ൪ച്ചാ ജില്ലാ കമ്മിറ്റിയാണ് സത്യഗ്രഹം സംഘടിപ്പിച്ചത്. ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ നി൪വഹിച്ച ഉടനെ പ്രവ൪ത്തക൪ അക്രമാസക്തമാകുകയായിരുന്നു. പന്തലിൻെറ ഇരുവശത്തു നിന്നും റോഡിൻെറ മറുവശത്തു നിന്നും പൊലീസിന് നേരെ കല്ലേറുണ്ടായി. കെട്ടിടങ്ങളുടെ ചില്ലുകൾ തക൪ന്നു. ഏഴു തവണ പൊലീസ് കണ്ണീ൪വാതകം പ്രയോഗിച്ചു. തിരിച്ചോടുന്നതിനിടെയാണ് യുവമോ൪ച്ച പ്രവ൪ത്തക൪ക്കും മാധ്യമ പ്രവ൪ത്തക൪ക്കും പരിക്കേറ്റത്.
ദേശീയ പാത ഉപരോധത്തിന് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി കമീഷണ൪ ഓഫിസിനുമുന്നിൽ ധ൪ണ നടത്തി. ചെറുവണ്ണൂരിൽ നടത്താനിരുന്ന ബഹുജന സത്യഗ്രഹം സെപ്റ്റംബ൪ മൂന്നുമുതൽ അഞ്ചുവരെ കമീഷണ൪ ഓഫിസിനുമുന്നിൽ തുടരും. പീന്നിട് അസിസ്റ്റൻറ് പൊലീസ് കമീഷണറുമായി നേതാക്കൾ നടത്തിയ ച൪ച്ചയെ തുട൪ന്ന് ധ൪ണ അവസാനിപ്പിക്കുകയും പ്രവ൪ത്തക൪ പിരിഞ്ഞുപോവുകയുമായിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയിൽ പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ് പി.രഘുനാഥ് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2012 10:19 AM GMT Updated On
date_range 2012-08-17T15:49:05+05:30ചെറുവണ്ണൂരിലെ യുവമോര്‍ച്ചാ സത്യഗ്രഹം അക്രമാസക്തമായി
text_fieldsNext Story