തകര്‍ന്ന നടപ്പാത, പരിക്ക് പതിവ്
text_fieldsപുൽപള്ളി: ടൗണിലെ തക൪ന്ന ഫുട്പാത്തുകളിൽ വീണ് പരിക്കേൽക്കുന്നവരുടെ എണ്ണമേറുന്നു. വിജയ ഹയ൪ സെക്കൻഡറി സ്കൂളിനടുത്തും പോസ്റ്റോഫിസിനടുത്തും ടൗൺ ച൪ച്ചിനടുത്തും ഫുട്പാത്ത് തക൪ന്നു കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ വിദ്യാ൪ഥികൾക്കടക്കം നിരവധി പേ൪ക്ക് ഇവിടെ വീണ് പരിക്കേറ്റു.
സ്കൂൾ വിദ്യാ൪ഥികൾക്കും വയോജനങ്ങൾക്കുമാണ് കൂടുതൽ പ്രയാസം. കുട്ടികളെ ധൈര്യമായി ഫുട്പാത്തിലൂടെ നടത്താൻ പറ്റാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് അധികൃതരോട് തക൪ന്ന ഫുട്പാത്തുകൾ നന്നാക്കണമെന്ന് പലതവണ നാട്ടുകാരും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊതുമരാമത്ത് വകുപ്പിൻെറ ജോലിയാണ് ഇതെന്ന മറുപടിയാണ് പഞ്ചായത്തിൽനിന്ന് ലഭിക്കുന്നത്. അധികൃതരുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ചതിക്കുഴികളിൽ വീണ് പരിക്കേൽക്കുന്നവരുടെ എണ്ണം ഇനിയും കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
