സ്ഥാപിക്കാന്‍ നടപടിയില്ല; ഹൈമാക്സ് ലൈറ്റുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsമാനന്തവാടി: ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ ഹൈമാക്സ് ലൈറ്റുകൾ സ്ഥാപിക്കാത്തതിനാൽ തുരുമ്പെടുത്ത് നശിക്കുന്നു. നഗരസഭ സൗന്ദര്യവത്കരണത്തിൻെറ ഭാഗമായി മാനന്തവാടി ഗാന്ധി പാ൪ക്കിലാണ് ഉയ൪ന്നതോതിൽ പ്രകാശംപരത്തുന്ന ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രാദേശിക വികസന നിധിയിലുൾപ്പെടുത്തി 4,87,081 രൂപ ചെലവിലാണ് ലൈറ്റ് വാങ്ങിയത്. ഇവ സ്ഥാപിക്കാനുള്ള ചുമതല മാനന്തവാടി ഗ്രാമപഞ്ചായത്തിനാണ്. വൈദ്യുതി തൂൺ, ലൈറ്റ് ഉപകരണങ്ങൾ എന്നിവ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തിലധികമായി ഇവിടെക്കിടന്ന് നശിക്കുകയാണിവ. ലൈറ്റുകൾ സ്ഥാപിക്കാനുള്ള തൂണുകൾ കമ്യൂണിറ്റി ഹാളിന് പുറത്തിട്ടതിനാൽ വെയിലും മഴയുംകൊണ്ട് തുരുമ്പെടുത്തുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
