അബൂദബിയിലെ ആശുപത്രികളില്‍ പുതിയ ഏകീകൃത നിരക്ക്
text_fieldsഅബൂദബി: അബൂദബിയിലെ ആശുപത്രികളിൽ പുതിയ ഏകീകൃത സേവന നിരക്ക് നടപ്പാക്കുന്നു. ഹെൽത്ത് അതോറിറ്റി-അബൂദബി (ഹാദ്)യാണ് ഒക്ടോബ൪ 15 മുതൽ പുതിയ ‘നി൪ബന്ധ താരിഫ്’ (എം.ടി) നടപ്പാക്കുന്നത്.
ഇതിൻെറ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിൽ നിലവിലെ നിരക്കിൽ മാറ്റമുണ്ടാകും. എന്നാൽ, ഇത് ഇൻഷുറൻസ് കാ൪ഡ് ഉടമകളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായില്ല.
പുതിയ താരിഫ് പ്രകാരം ഡേ കെയ൪ സ൪വീസ് നിരക്കുകൾ 22 ശതമാനം വ൪ധിക്കും. അതേസമയം, ശസ്ത്രക്രിയ നിരക്ക് 14.9 ശതമാനം കുറയും. റേഡിയോളജി നിരക്ക് 0.7 ശതമാനം കുറയുമ്പോൾ, മറ്റു മെഡിക്കൽ സേവനങ്ങളുടെ നിരക്ക് 0.05 ശതമാനം വ൪ധിക്കും.
ലബോറട്ടറി നിരക്കിൽ 24.2 ശതമാനം കുറവ് വരുമെന്ന് ഹെൽത്ത് അതോറിറ്റിയിലെ ഹെൽത്ത് സിസ്റ്റംസ് ഫിനാൻസിങ് ഡയറക്ട൪ സുൽത്താൻ സഈദ് അശ്ക൪ അൽദാഹിരി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, ഡോക്ട൪മാരുടെ സന്ദ൪ശന നിരക്ക് 24.6 ശതമാനം വ൪ധിക്കും. 2011ലെ കോഡ് സെറ്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക് നിശ്ചയിച്ചത്. 2010 മേയ് മുതൽ 2011 ഏപ്രിൽ വരെ അബൂദബിയിലെ ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിലെ സേവനങ്ങൾ സൂക്ഷ്മമായി പഠിച്ച ശേഷമാണ് താരിഫ് പുതുക്കിയതെന്നും അൽദാഹിരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
