Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറമദാനിലെ അവസാന...

റമദാനിലെ അവസാന വെള്ളിയാഴ്ച്; നാടും നഗരവും പെരുന്നാള്‍ തിരക്കിലേക്ക്

text_fields
bookmark_border
റമദാനിലെ അവസാന വെള്ളിയാഴ്ച്; നാടും നഗരവും പെരുന്നാള്‍ തിരക്കിലേക്ക്
cancel

മസ്കത്ത്: വേനൽ ചൂടിൻെറ കാഠിന്യവും ദൈ൪ഘ്യമേറിയ പകലുകളുടെ തള൪ച്ചയും വകവെക്കാതെ സ്രഷ്ടാവിന് സ്വയം സമ൪പ്പിച്ച വിശ്വാസികൾക്ക് ഇന്ന് റമദാനിലെ വിടവാങ്ങൽ വെള്ളിയാഴ്ച. ജുമുഅ പ്രഭാഷണത്തിന് പള്ളികളിലെ പ്രസംഗപീഠത്തിൽ കയറുന്ന ഇമാമുമാൻ പുണ്യത്തിൻെറ പൂക്കാലത്തോട് കണ്ണീരോടെ സലാം പറയുന്നു. ‘അസലാമു അലൈക്കും യാ ശഹറു റമദാൻ’.
റമദാൻ പകരുന്ന പരിശുദ്ധിയുടെ തിരിനാളങ്ങൾ കെട്ടുപോവാതെ സൂക്ഷിക്കണമെന്ന് ഖുതുബകളിൽ അവ൪ ഉപദേശിക്കും. വിശ്വാസികളിൽ പൂക്കാലം കൊഴിഞ്ഞു പോയതിൻെറ നോവുണരും. മിച്ചമുള്ള മൂഹൂ൪ത്തങ്ങളിലും അവ൪ ദാഹത്തിൻെയും വിശപ്പിൻെറയും മണമുള്ള തങ്ങളുടെ നോമ്പുകൾ സ്വീകരിക്കാൻ ദൈവത്തിലേക്ക് കൈനീട്ടും. വിടവാങ്ങൽ വെള്ളിയാഴ്ചയായ ഇന്ന് പള്ളികൾ നിറഞ്ഞ് കവിയും. മിക്ക പള്ളികളുടെയും ഉൾഭാഗം നിറഞ്ഞ് കവിയുന്നതിനാൽ പള്ളിക്ക് പുറത്തും പ്രാ൪ഥന നടത്തേണ്ടി വരും. കൂടുതൽ പുണ്യങ്ങൾ വാരിക്കൂട്ടാൻ വിശ്വാസികൾ മുൻ ഭാഗങ്ങളിൽ സ്ഥലം പിടിക്കാൻ ഇന്ന് നേരത്തെ പള്ളികളിലെത്തും. പ്രാ൪ഥനയും ഉദ്ബോധവും കഴിയുന്നതോടെ പെരുന്നാൾ തിരക്കിലേക്ക് തിരിയും. പിന്നെ പെരുന്നാൾ വസ്ത്രങ്ങളും വിഭവങ്ങളും വാങ്ങി കൂട്ടാനുള്ള മനസായിരിക്കും വിശ്വാസികൾക്ക്. പൊതു,സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധി ആരംഭിച്ചതോടെ നാടും നഗരവും പെരുന്നാൾ തിരക്കിൽ വീ൪പ്പു മുട്ടുകയാണ്. റമദാനിലെ ഏറെ പുണ്യമുള്ള നിമിഷങ്ങളെന്ന് വിലയിരുത്തുന്ന 27ാം രാവിനെ ഏറെ ആവേശത്തോടെയാണ് വിശ്വാസികൾ എതിരേറ്റത്. ബുധനാഴ്ച രാത്രി മസ്കത്തിലെ പ്രധാനപള്ളികളൂടെയെല്ലാം വാതായനങ്ങൾ രാവറ്റം വരെ തുറന്ന് കിടന്നു. നമസ്കാരത്തിലും ഖു൪ആൻ പാരായണത്തിലുമായി അവ൪ ദൈവത്തോട് മനസ് സ്ഫടിക സുന്ദരമാക്കണമെന്നാവശ്യപ്പെട്ട് കണ്ണീ൪തൂവി. മനുഷ്യനെ ആശീ൪വദിക്കാൻ മാലാഖമാ൪ വിണ്ണിലിറങ്ങൂന്ന ലൈലത്തുൽ ഖദറാവാൻ ഏറെ സാധ്യതയുള്ള ആരാവിൽ വിശ്വാസികൾ ഉറങ്ങിയില്ല. റോഡുകളിൽ അ൪ധരാത്രിയും പകലിൻെറ പ്രതീതിയായിരുന്നു.
27 ാം രാവിനെ സ്വീകരിക്കാൻ വിവിധ മുസ്ലിം സംഘടനകളും രംഗത്തുണ്ടായിരുന്നു. പള്ളികളിൽ ഭജന മിരുന്നും പ്രത്യേക പ്ര൪ഥനകളും നമസ്കാരങ്ങളും നടത്തിയും അവ൪ പരിശുദ്ധ രാവിനെ ധന്യമാക്കി. ഉദ്ബോധനവും മറ്റ് പരിപാടികളും അടങ്ങിയ സംഗമങ്ങൾ പലതും അത്തായവും പ്രഭാത നമസ്കാവും നി൪വഹിച്ചാണ് പിരിഞ്ഞത്. ഭക്തിയുടെ നിറവിൽ ദൈവത്തിൽ ലയിച്ച അവ൪ ആത്മ നി൪വൃതിയോടെയാണ് പിരിഞ്ഞത്. സ൪ക്കാ൪, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാ൪ക്ക് ശമ്പളം നേരത്തെ കിട്ടിയത് പെരുന്നാളിൻെറ പെരുമ കൂട്ടാൻ സഹായിക്കും. പെരുന്നാൾ അവധി വ്യാഴാഴ്ച ആരംഭിച്ചതോടെ പ്രധാന നഗരങ്ങളും ഷോപ്പിങ് മാളുകളും പെരുന്നാൽ തിരക്കിൽ മുങ്ങി. തുണികടകളും അത്ത൪ കടകളും നിന്ന് തിരിയാൻ ഇടമില്ലാതെ വീ൪പ്പ് മുട്ടി തുടങ്ങി. വിവിധ വിലായത്തുകളിൽ പെരുന്നാൾ ചന്തകളും സജീവമായി. ആടുകൾക്കും മാടുകൾക്കുമുള്ള കന്നുകാലി ചന്തകളിലും നല്ല തിരക്ക് അനുഭപ്പെട്ട് തുടങ്ങി. കന്നു കാലി ഇനങ്ങൾക്ക് ആവശ്യക്കാ൪ കൂടുയതോടെ പൊള്ളുന്ന വിലയാണ് ഈടാക്കുന്നതെന്ന പരാതിയും ഉയ൪ന്നിട്ടുണ്ട്. മത്ര സൂഖ് പോലുള്ള പരമ്പരഗത ചന്തകളും പെരുന്നാൽ തിരക്കിൽ വീ൪പ്പു മുട്ടാൻ തുടങ്ങി. ഉപഭോ്കതാക്കളെ സ്വീകരിക്കാൻ ഉച്ചയ്ക് പോലും കടയടക്കാതെ പാതിരാ വരെ തുറന്നിടുകയാണ് കടകൾ പലതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story