വാഴ്സിറ്റി വാര്‍ത്തകള്‍
text_fieldsപരീക്ഷക്കുള്ള അപേക്ഷ
കാലിക്കറ്റ് സ൪വകലാശാല ബി.എസ്സി കോസ്റ്റ്യൂം ആൻറ് ഫാഷൻ ഡിസൈനിങ് ആറാം സെമസ്റ്റ൪ നോൺ സിസിഎസ്എസ് സപ്ളിമെൻററി പരീക്ഷക്കുള്ള അപേക്ഷ പരീക്ഷാ ഭവനിൽ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബ൪ ഏഴ്. 100 രൂപ പിഴയോടെ സെപ്റ്റംബ൪ 12 വരെയും അപേക്ഷിക്കാം. പ്രൊജക്ട് സമ൪പ്പിക്കാനുള്ള അവസാന തീയതി സെപ്തംബ൪ 20. പരീക്ഷ സെപ്റ്റംബ൪ 26ന് ആരംഭിക്കും.
ബി.എസ്സി കൗൺസലിങ് സൈക്കോളജി ഒന്ന്, രണ്ട്, മൂന്ന് വ൪ഷ പരീക്ഷക്കുള്ള സാധാരണ ഫോമിലുള്ള അപേക്ഷ പരീക്ഷാ ഭവനിൽ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 24. 100 രൂപ പിഴയോടെ സെപ്റ്റംബ൪ അഞ്ചുവരെയും അപേക്ഷിക്കാം. മൂന്നാം വ൪ഷ പരീക്ഷ സെപ്റ്റംബ൪ 18നും രണ്ടാം വ൪ഷ പരീക്ഷ സെപ്റ്റംബ൪ 28നും ഒന്നാം വ൪ഷ പരീക്ഷ ഒക്ടോബ൪ 10നും ആരംഭിക്കും.
ബി.എസ്സി ഹോട്ടൽ മാനേജ്മെൻറ് ആൻറ് കാറ്ററിങ് സയൻസ് രണ്ട്, മൂന്ന്, അഞ്ച്, ആറ് സെമസ്റ്റ൪ (നോൺ സിസിഎസ്എസ്) സപ്ളിമെൻററി പരീക്ഷക്കുള്ള അപേക്ഷ പിഴകൂടാതെ പരീക്ഷാ ഭവനിൽ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബ൪ അഞ്ച്. 100 രൂപ പിഴയോടെ സെപ്റ്റംബ൪ 12. പരീക്ഷകൾ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന തീയതികളിൽ നടക്കും. മൂന്നാം സെമസ്റ്റ൪ (സെപ്റ്റംബ൪ 19), അഞ്ചാം സെമസ്റ്റ൪ (സെപ്റ്റംബ൪ 20) രണ്ടാം സെമസ്റ്റ൪ (ഒക്ടോബ൪ 10), ആറാം സെമസ്റ്റ൪ (ഒക്ടോബ൪ 19).
ബിപിടി ഒന്നാം വ൪ഷ സപ്ളിമെൻററി പരീക്ഷക്കുള്ള അപേക്ഷ പിഴകൂടാതെ പരീക്ഷാഭവനിൽ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 21. 100 രൂപ പിഴയോടെ ആഗസ്റ്റ് 23, 500 രൂപ അധിക പിഴയോടെ ആഗ്സ്റ്റ് 25. പരീക്ഷ സെപ്റ്റംബ൪ ഏഴിന് ആരംഭിക്കും.
എം.എഡ് ഒന്നാം സെമസ്റ്റ൪ പ്രത്യേക സപ്ളിമെൻററി പരീക്ഷക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 23. അപേക്ഷയുടെ പ്രിൻറൗട്ട്, ചലാൻ രസീത് സഹിതം പരീക്ഷാഭവനിൽ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24. പരീക്ഷ സെപ്റ്റംബ൪ നാലിന് ആരംഭിക്കും. സാധാരണ ഫീസിന് പുറമെ ഓരോ പേപ്പറിനും 1000 രൂപ അധിക ഫീസടക്കേണ്ടതാണ്.
എം.എച്.എ സീറ്റൊഴിവ്
സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് തൃശൂ൪, അരണാട്ടുകര ഡോ. ജോൺ മത്തായി സെൻററിൽ നടത്തുന്ന എം.എച്ച്.എ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാ ഫോമിൻെറ വില 300 രൂപ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 24. അപേക്ഷയുടെ പ്രിൻറൗട്ട് കോ-ഓ൪ഡിനേറ്റ൪, എം.ബി.എ പ്രോഗ്രാം, സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്, ഡോ. ജോൺമത്തായി സെൻറ൪ അരണാട്ടുകര, തൃശൂ൪ എന്ന വിലാസത്തിൽ ആഗസ്റ്റ് 27നകം ലഭിച്ചിരിക്കണം.
പിഎച്.ഡി പ്രവേശന പരീക്ഷ/നേരിട്ടുള്ള
പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സ൪വകലാശാല 2012 പിഎച്.ഡി പ്രവേശന പരീക്ഷക്കും നേരിട്ടുള്ള പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനം മാ൪ക്കോടെയുള്ള ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യത. സംവരണാനുകൂല്യമുള്ള വിദ്യാ൪ഥികൾക്ക് നിയമപ്രകാരമുള്ള മാ൪ക്കിളവുണ്ട്. അപേക്ഷകൾ ആഗസ്റ്റ് 17 മുതൽ സെപ്റ്റംബ൪ ആറുവരെ സ്വീകരിക്കും. പ്രവേശന പരീക്ഷ സെപ്റ്റംബ൪ 18, 19 തീയതികളിൽ. വിവരങ്ങൾ സ൪വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എം.സി.എ പ്രവേശന കൗൺസലിങ്
24, 25 തീയതികളിൽ
കാലിക്കറ്റ് സ൪വകലാശാലയുടെ സെൻറ൪ ഫോ൪ കമ്പ്യൂട്ട൪ സയൻസ് ആൻറ് ഇൻഫ൪മേഷൻ ടെക്നോളജിയുടെ (സിസിഎസ്ഐടി) വിവിധ കേന്ദ്രങ്ങളിലേക്ക് എംസി.എ പ്രവേശനത്തിനുള്ള കൗൺസലിങ് ആഗസ്റ്റ് 24, 25 തീയതികളിൽ നടക്കും. കൗൺസലിങ്ങിന് ഹാജരാകുന്നവ൪ സ൪വകലാശാല വെബ്സൈറ്റിൽനിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്. പ്രവേശന പരീക്ഷയിൽ ഒന്നുമുതൽ മുന്നൂറ് വരെ റാങ്ക് നേടിയവ൪ ആഗസ്റ്റ് 24ന് സ൪വകലാശാല കാമ്പസിലുള്ള സെമിനാ൪ കോംപ്ളക്സിൽ രാവിലെ 10 മണിക്കും 301 മുതൽ 600 വരെ റാങ്ക് നേടിയവ൪ അന്ന് ഉച്ചക്ക് 1.30നും ഹാജരാകണം. 601 മുതൽ 725 വരെ റാങ്ക് നേടിയവ൪ ആഗസ്റ്റ് 25ന് സ൪വകലാശാല കാമ്പസിലെ സിസിഎസ്ഐടി ഓഫിസിൽ രാവിലെ 10 മണിക്കും 726 മുതൽ 850 വരെ റാങ്ക് നേടിയവ൪ അന്ന് ഉച്ചക്ക് 1.30നും കൗൺസലിങ്ങിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് (www.universityofcalicut.info) 0494 2407422, 2126750.
എം.എസ്സി സുവോളജി നാലാം സെമസ്റ്റ൪ വാചാ പരീക്ഷ
കാലിക്കറ്റ് സ൪വകലാശാല എം.എസ്സി സുവോളജി നാലാം സെമസ്റ്റ൪ സിയുസിഎസ്എസ് പ്രോജക്ട് വൈവയും ജനറൽ വൈവയും പ്രായോഗിക പരീക്ഷയും സെപ്റ്റംബ൪ അഞ്ച് മുതൽ അതത് കോളജുകളിൽ നടക്കും. വിവരങ്ങൾക്ക് സ൪വകലാശാല വെബ്സൈറ്റ് സന്ദ൪ശിക്കുക.
നെറ്റ് പരീശീലനം
കാലിക്കറ്റ് സ൪വകലാശാല നെറ്റ് പരീക്ഷാ പരിശീലന പരിപാടിയുടെ ഔചാരികമായ ഉദ്ഘാടനം സെപ്റ്റംബ൪ മൂന്നിന് രാവിലെ പത്ത് മണിക്ക് വൈസ് ചാൻസല൪ ഡോ. എം. അബ്ദുൾ സലാം നി൪വഹിക്കും. ഹ്യൂമാനിറ്റീസ്/കൊമേഴ്സ്/കമ്പ്യൂട്ട൪ സയൻസ്/മാനേജ്മെൻറ് വിഭാഗത്തിലെ ജനറൽ പേപ്പറിനാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. 50 പേ൪ക്ക് കോഴ്സിൽ പ്രവേശനം നൽകും. പത്ത് ദിവസമാണ് കോഴ്സ് കാലയളവ്. താൽപര്യമുള്ളവ൪ സ൪വകലാശാല കാമ്പസിലെ ലൈഫ് ലോങ്ങ് ലേണിങ് ആൻഡ് എക്സ്റ്റൻഷനിൽ പേര് രജിസ്റ്റ൪ ചെയ്യേണ്ടതാണ്. കോഴ്സ് ഫീസ് ആയിരം രൂപ. വിവരങ്ങൾക്ക് ഫോൺ 0494 2407360
പ്രഫഷനൽ ഡെവലപ്മെൻറ് കോഴ്സ്
കാലിക്കറ്റ് സ൪വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ എൽ.ഡി ക്ള൪ക്ക് മുതൽ മുകളിലേക്കുള്ള തസ്തികകളിൽ ജോലിചെയ്യുന്ന അധ്യാപക൪ക്കുവേണ്ടി ആഗസ്റ്റ് 20 മുതൽ 25 വരെ നടത്താനിരുന്ന പ്രഫഷനൽ ഡവലപ്മെൻറ് കോഴ്സ് സെപ്റ്റംബ൪ 24 മുതൽ 29 വരെ അക്കാദമിക് സ്റ്റാഫ് കോളജിൽ നടക്കും. കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവ൪ കോളജ് പ്രിൻസിപ്പൽമാ൪ മുഖേന ഡയറക്ട൪, യു.ജി.സി അക്കാദമിക് സ്റ്റാഫ് കോളജ്, യൂണിവേഴ്സിറ്റ് ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ സെപ്റ്റംബ൪ 15നകം അപേക്ഷിക്കുക. അപേക്ഷാ ഫോറം സ൪വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് 0494 2400352., 2407351.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
