നബീല്‍ റജബിന് മൂന്ന് വര്‍ഷം തടവ്
text_fieldsമനാമ: മൂന്ന് വ്യത്യസ്ത കേസുകളിലായി നബീൽ റജബിന് മൂന്ന് വ൪ഷം തടവിന് ലോവ൪ ക്രിമിനൽ കോടതി വിധിച്ചു. സുരക്ഷാ സേനയുടെ നേരെ മാ൪ച്ച് നടത്താൻ പൊതുപ്രസംഗം നടത്തുകയും അക്രമം പ്രയോഗിക്കാനും അതനുസരിച്ച് ജനക്കൂട്ടത്തെ ഇളക്കി വിടുകയും ചെയ്തതാണ് ഇയാൾക്കെതിരെയുള്ള ഒരു കേസ്.
പൊലീസിനു നേരെ അക്രമം നടന്നിരുന്നു. നിയമവിരുദ്ധമായി സംഘടിക്കുന്നതിനും പ്രകടനങ്ങൾ നടത്തുന്നതിനും ഇയാൾ ആഹ്വാനം നൽകിയിരുന്നു. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തുകയും റോഡുകളിൽ ചവറുകളും ടയറുകളും കത്തിക്കുകയും പൊതുമുതൽ നശിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
തെളിവെടുപ്പിനിടയിൽ പ്രതിയുടെ മുഴുവൻ മനുഷ്യാവകാശങ്ങളും മാനിക്കുകയും നീതിപൂ൪വമായ വിചാരണക്ക് അവസരമൊരുക്കുകയും ചെയ്തു. പ്രതിക്ക് അഭിഭാഷകനെ നിശ്ചയിക്കാനുള്ള അവകാശവും നൽകിയിരുന്നു. വിധിക്കെതിരെ പ്രതിക്ക് അപ്പീൽ കോ൪ട്ടിൽ ഹരജി നൽകാൻ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
