നിയമലംഘനം: എട്ട് മല്‍സ്യ വില്‍പ്പന ശാലകള്‍ അടപ്പിച്ചു
text_fieldsദോഹ: നിയമം ലംഘിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുട൪ന്ന് എട്ട് മൽസ്യവിൽപ്പന ശാലകളും ഒരു ക്ളീനിംഗ് കമ്പനിയും വാണിജ്യ, വ്യാപാര മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് (സി.പി.ഡി) താൽക്കാലികമായി അടപ്പിച്ചു.
തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിച്ചതിനാണ് നടപടി.
പുറത്തുനിന്ന് ഇറക്കുമതി ചെയ്ത നിലവാരം കുറഞ്ഞ വെള്ള ഫില്ലറ്റുകൾ മൽസ്യവ്യാപാരികൾ ഹമൂ൪ മൽസ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കൾക്ക് നൽകുകയായിരുന്നെന്ന് അധികൃത൪ പറഞ്ഞു. തട്ടിപ്പ് കണ്ടെത്തിയയുടൻ സ്ഥാപനം അടക്കാൻ സി.പി.ഡി നി൪ദേശിച്ചു. സമാന നിയമലംഘനത്തിനാണ് ക്ളീനിംഗ് കമ്പനിയും അതിൻെറ വെയ൪ഹൗസും അടപ്പിച്ചത്. തങ്ങൾ ക്ളീനിംഗിന് ഉപയോഗിക്കുന്ന സാമഗ്രികളെക്കുറിച്ച് വാസ്തവവിരുദ്ധമായ വിവരങ്ങളാണ് ഇവ൪ ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. ഇത് ഉപഭോക്തൃസംരക്ഷണനിയമത്തിലെ ഏഴാം ആ൪ട്ടിക്കിളിലെ എട്ടാം നമ്പ൪ നിയമത്തിൻെറ ലംഘനമാണ്.
നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുട൪ന്ന് സി.പി.ഡി കഴിഞ്ഞമാസം 82 വ്യാപാരികൾക്ക് രേഖാമൂലം താക്കീത് നൽകിയിരുന്നു. വിറ്റ സാധനങ്ങൾ അനുവദനീയമായ കാലാവധിക്കുള്ളിൽ പോലും തിരിച്ചെടുക്കാതിരിക്കുക, ഉൽപ്പന്നങ്ങളുടെ വില പ്രദ൪ശിപ്പിക്കാതിരിക്കുക, അുമതിയില്ലാതെ ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിക്കുക, ഉൽപ്പന്നങ്ങളെക്കുറിച്ച് നി൪ബന്ധമായും നൽകേണ്ട വിവരങ്ങൾ നൽകാതിരിക്കുക, വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുക, ശരിയായ ഇൻവോയ്സ് നൽകാതിരിക്കുക, റമദാൻ വിലനിയന്ത്രണ പട്ടിക പാലിക്കാതിരിക്കുക, വില അറബിയിൽ പ്രദ൪ശിപ്പിക്കാതിരിക്കുക, നിലവാരം കുറഞ്ഞ വൈദ്യുതോപകരണങ്ങൾ വിൽക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുട൪ന്നാണ് നടപടി.
സാധനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള പരാതികൾ ഉപഭോക്താക്കൾക്ക് 44945500 എന്ന ടെലിഫോൺ നമ്പറിലോ 44945550 എന്ന ഹോട്ട്ലൈൻ നമ്പറിലോ അറിയിക്കാമെന്ന് സി.പി.ഡി അധികൃത൪ പറഞ്ഞു. 92665 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചും cpd@mbt.gov.qa എന്ന വിലാസത്തിൽ ഇ-മെയിൽ വഴിയും പരാതികൾ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
