ഹറമില്‍ മോഷണസംഘം പൊലീസ് പിടിയില്‍
text_fieldsമക്ക: ഉംറക്കെത്തുന്നവരെ പോക്കറ്റടിക്കുന്നത് പതിവാക്കിയ നാലംഗ സംഘത്തെ·പൊലീസ് പിടികൂടി. അറബ് വംശജരുടെ ഈ സംഘത്തിൽ രണ്ട് പേ൪ സ്ത്രീകളാണ്. അബൂഅദ്ഹം എന്ന പേരിലാണ് ഈ സംഘം അറിയപ്പെട്ടിരുന്നതെന്ന് പൊലീസ് മേധാവി കേണൽ മുഹമ്മദ് വുദൈനാനി പറഞ്ഞു. സ്ത്രീകളെ ഉപയോഗപ്പെടുത്തിയാണ് മോഷണം നടത്തിയിരുന്നത്. തിരക്കു കൂടിയ ഭാഗത്തേക്ക് സ്ത്രീകളെ അയച്ച് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു രീതി. ഈ സമയം പുരുഷന്മാ൪ സ്ത്രീകളുടെ സംരക്ഷകരായി അൽപമകലെ മാറിനിൽക്കും.ഇവ൪ പൊലീസിൻെറ നീക്കങ്ങൾ നിരീക്ഷിക്കുകയും അപകടം മണത്തറിഞ്ഞ് മുന്നറിയിപ്പ് നൽകുകയും ചെയ്യും.
ഹറമിനകത്തെ സുരക്ഷാ പരിശോധക സംഘത്തിൻെറ നിരീക്ഷണത്തിൽ പെട്ട മോഷണസംഘത്തെ·അവരുടെ താമസസ്ഥലം വരെ പിന്തുട൪ന്നാണ് അറസ്റ്റ് ചെയ്തത്. ഇവ൪ താമസിച്ചിരുന്ന മുറിയിൽനിന്ന് 50,000 റിയാൽ, പുതിയ മോഡലിലുള്ള 20 മൊബൈലുകൾ എന്നിവ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
