മോഷ്ടിച്ച ബൈക്കില്‍ കറങ്ങി കവര്‍ച്ച: യുവാവും ഭാര്യാപിതാവും അറസ്റ്റില്‍
text_fieldsതിരൂ൪: മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്ന് കവ൪ച്ച നടത്തൽ പതിവാക്കിയ യുവാവും ഭാര്യാപിതാവും പിടിയിലായി. കൽപ്പറ്റ കോട്ടത്തറ കമ്പലക്കാട് തൊമ്മൻവളപ്പിൽ ഹംസ (30), ഭാര്യാപിതാവ് താമരശേരി അമ്പായത്തോട് ലക്ഷംവീട് കോളനി പളളിപ്പുറം വാടിക്കൽ ഹംസ എന്ന സലീം (54) എന്നിവരെയാണ് തിരൂ൪ ഡിവൈ.എസ്.പി. കെ. സലീമിൻെറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ പ്രധാനമായും ക്ഷേത്രങ്ങളിലാണ് കവ൪ച്ച നടത്തിയിരുന്നതെന്നും മലപ്പുറം, പാലക്കാട്, തൃശൂ൪ ജില്ലകളിലെ 23 കവ൪ച്ചകൾ സംബന്ധിച്ച് വിവരം നൽകിയതായും പൊലീസ് അറിയിച്ചു.
ബൈക്ക് മോഷ്ടിച്ച് വിവിധ പ്രദേശങ്ങളിൽ കറങ്ങിത്തിരിഞ്ഞ് കവ൪ച്ച നടത്തിയ ശേഷം വണ്ടി ഉപേക്ഷിക്കുകയാണ് ഇവരുടെ രീതിയെന്ന് ഡിവൈ.എസ്.പി കെ. സലീം പറഞ്ഞു. മോഷ്ടിച്ച മൊബൈൽ ഫോണുമായി ഒന്നര മാസം മുമ്പ് ഹംസ എന്ന സലീമിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മേയിൽ പരപ്പനങ്ങാടി കൂട്ടുമൂച്ചിക്കലിലെ പെട്രോൾ പമ്പിൻെറ ഗ്ളാസ് അടിച്ചു തക൪ത്ത് 60000 രൂപ കവ൪ന്നതാണ് ഇരുവരും ചേ൪ന്ന് മലപ്പുറം ജില്ലയിൽ നടത്തിയ അവസാന കവ൪ച്ച. പുതിയ കവ൪ച്ച ആസൂത്രണം ചെയ്ത് തിരൂരിലെത്തിയപ്പോഴാണ് താനൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കുടുങ്ങുന്നത്. 14000 രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു. അഞ്ച് ബൈക്കുകൾ ഇതിനകം മോഷ്ടിച്ച് ഉപേക്ഷിച്ചിട്ടുണ്ട്. ഇവയിൽ നാല് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു.
വേങ്ങര കുറ്റാളൂ൪ വിഷ്ണു ക്ഷേത്രം, കൽപകഞ്ചേരി സ്വയംഭൂ ശിവക്ഷേത്രം, കോട്ടക്കൽ ഇന്ത്യനൂ൪ ഗണപതി ക്ഷേത്രം, കോട്ടക്കൽ ചേങ്ങോട്ടൂ൪ മണ്ണഴി ശിവക്ഷേത്രം, ചേങ്ങോട്ടൂ൪ പൂവിൽ ഭഗവതി ക്ഷേത്രം, കാടാമ്പുഴ പറപ്പൂ൪ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ഭണ്ഡാരം തക൪ത്ത് പണം മോഷ്ടിച്ചിട്ടുണ്ട്. കൽപകഞ്ചേരി സ്വയംഭൂ ശിവക്ഷേത്രത്തിൽ നിന്ന് പൂജാപാത്രങ്ങളും വിളക്കുകളും, തൃശൂ൪ പുന്നയൂ൪കുളം പുന്നൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹത്തിലുണ്ടായിരുന്ന സ്വ൪ണത്താലി, തൃശൂ൪ വടക്കെകാട് വൈലത്തൂ൪ സെൻറ് സിറിയക് ച൪ച്ചിലെ ഭണ്ഡാരം എന്നിവയും കവ൪ന്നു.
പാലക്കാട് കോട്ടായി, വേങ്ങര, താനൂ൪ ഖാദിരിയ നഗ൪, പൊന്നാനി ചമ്രവട്ടം ജങ്ഷൻ, തൃശൂ൪ എരുമപ്പെട്ടി എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ മോഷ്ടിച്ചത്. ഇവയെല്ലാം കവ൪ച്ചകൾക്കു ശേഷം വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതായി സംഘം മൊഴി നൽകി.
തിരൂ൪ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണത്തിന് തിരൂ൪ സി.ഐ. ആ൪. റാഫി, എസ്.ഐമാരായ പി. ജ്യോതീന്ദ്രകുമാ൪ (തിരൂ൪), പി.കെ. രാജ്കുമാ൪ (കുറ്റിപ്പുറം), എ.എസ്.ഐ വത്സലകുമാ൪, സീനിയ൪ സിവിൽ പൊലീസുകാരായ കെ. പ്രമോദ്, എം. സത്യനാരായണൻ, എം.കെ. അബ്ദുൽഷുക്കൂ൪, കെ. അബ്ദുൽ അസീസ്, സിവിൽ പൊലീസ് ഓഫിസ൪ സി.വി. രാജേഷ് എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചതായും ഡിവൈ.എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
