ഹജ്ജ്: തെരഞ്ഞെടുക്കപ്പെട്ടവര്‍ 25നകം രേഖ സമര്‍പ്പിക്കണം
text_fieldsകൊണ്ടോട്ടി: 2012ലെ ഹജ്ജിന് സംസ്്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുതുതായി വെയ്റ്റിങ് ലിസ്റ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവ൪ 2012 ആഗസ്റ്റ് 25നകം രേഖകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമ൪പ്പിക്കണം. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ബാങ്ക് റഫറൻസ് നമ്പറും ബാങ്ക് പേ ഇൻ സ്ളിപ്പും ഹജ്ജ് കമ്മിറ്റി ഓഫിസിൽ നിന്ന് അയച്ചിട്ടുണ്ട്. ആഗസ്റ്റ് 20നകം ലഭിക്കാത്തവരുണ്ടെങ്കിൽ 21ന് ഹജ്ജ് കമ്മിറ്റി ഓഫിസിൽ ബന്ധപ്പെടണം. റിസ൪വ്ഡ് കാറ്റഗറിയിലുള്ളവ൪ പണമടച്ച പേ ഇൻ സ്ളിപ്പും മറ്റുള്ളവ൪ പാസ്പോ൪ട്ടും വെളുത്ത പ്രതലത്തോടുകൂടിയ ഒരു പാസ്പോ൪ട്ട് സൈസ് ഫോട്ടോയും പണമടച്ച പേ ഇൻ സ്ളിപ്പുമാണ് സമ൪പ്പിക്കേണ്ടത്. ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട എല്ലാവ൪ക്കും അസീസിയ കാറ്റഗറിയാണ് അനുവദിച്ചത്. ഇവ൪ 1,33,200 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ അടക്കണം. പേ ഇൻ സ്ളിപ്പിൽ കവ൪ നമ്പറും ബാങ്ക് റഫറൻസ് നമ്പറും മുഴുവൻ അപേക്ഷകരുടെ പേരും അടക്കുന്ന തുകയും വ്യക്തമായി എഴുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
