മുന്‍ എം.പി ജുവൈഹിലിന് ജാമ്യം
text_fieldsകുവൈത്ത് സിറ്റി: സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റ് വഴി രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിൽ അഭിപ്രായക്രടനം നടത്തിയ കേസിൽ അറസ്റ്റിലായ അയോഗ്യമാക്കപ്പെട്ട പാ൪ലമെൻറ് അംഗം മുഹമ്മദ് ജുവൈഹിലിന് ജാമ്യം. തന്നെയും മുതൈരി ഗോത്രത്തെയും സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റായ ട്വിറ്റ൪ വഴി ജുവൈഹിൽ അധിക്ഷേപിച്ചു എന്ന് കാണിച്ച് എം.പി ദൈഫുല്ല ബൂറൂമിയ്യയാണ് കേസ് നൽകിയിരുന്നത്. അറസ്റ്റിലായ ജുവൈഹിൽ 20 ദിവസത്തോളമായി റിമാൻറിലായിരുന്നു.
തൻെറ ട്വിറ്റ൪ അക്കൗണ്ടിൽ കടന്നുകയറിയ അജ്ഞാതനാണ് അപകീ൪ത്തികരമായ സന്ദേശം പോസ്റ്റ് ചെയ്തതെന്ന ജുവൈഹിലിൻെറ വാദം അംഗീകരിച്ചാണ് കോടതി ജാമ്യമനുവദിച്ചത്. ജുവൈഹിലിൻെറ ട്വിറ്റ൪ അക്കൗണ്ടിൽ കയറിയയാളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, ജുവൈഹിൽ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്തതായി വിലയിരുത്തിയ കോടതി അതിന് 100 ദീനാ൪ പിഴ ഈടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
