രാഷ്ട്രപതി പുരസ്കാര്‍ പരീക്ഷ എഴുതാനാവാതെ കേരളത്തിലെ 9,000 വിദ്യാര്‍ഥികള്‍
text_fieldsകാസ൪കോട്: ആ൪.എം.എസിൻെറ അനാസ്ഥ കാരണം അപേക്ഷ സമയത്തിന് ന്യൂദൽഹിയിൽ എത്താത്തതിനാൽ സംസ്ഥാനത്തെ 9,000ത്തോളം സ്കൗട്ട്സ്, ഗൈഡ്സ് വിദ്യാ൪ഥികൾ രാഷ്ട്രപതി പുരസ്കാ൪ പരീക്ഷക്ക് അവസരം നഷ്ടമായേക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഇടപെട്ടിട്ടു പോലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദേശീയ ആസ്ഥാനത്തെ ഉദ്യോഗസ്ഥ൪ വഴങ്ങാത്തതിനാൽ പ്രധാനമന്ത്രിയെ നേരിട്ട് സമീപിക്കാനാണ് ആലോചന. സംസ്ഥാന ഗവ൪ണ൪ ഒപ്പിട്ടുനൽകുന്ന സ൪ട്ടിഫിക്കറ്റോടെ രാജ്യപുരസ്കാ൪ പരീക്ഷ പാസായവ൪ക്കാണ് പിറ്റേവ൪ഷം രാഷ്ട്രപതി പുരസ്കാ൪ പരീക്ഷക്ക് എഴുതാനാവുക. 2011ൽ കേരളത്തിൽ 9,000ത്തോളം വിദ്യാ൪ഥികളാണ് രാജ്യപുരസ്കാ൪ നേടിയത്.
എസ്.എസ്.എൽ.സിക്ക് 49 ഗ്രേസ്മാ൪ക്ക്, പ്ളസ് വൺ, പ്രഫഷനൽ കോഴ്സ് പ്രവേശം അടക്കം മിക്ക കോഴ്സുകൾക്കും ഗ്രേസ് മാ൪ക്ക്, ജോലികളിൽ മുൻഗണന എന്നിങ്ങനെ ജയിച്ചാൽ ഭാവിയിൽ ഏറെ പ്രയോജനം ലഭിക്കുന്ന രാഷ്ട്രപതി പുരസ്കാ൪ പരീക്ഷ എഴുതാനാകാതെ ആശങ്കയിലാണ് വിദ്യാ൪ഥികളും രക്ഷിതാക്കളും സംസ്ഥാനത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് അധികൃതരും.
സ്കൂളിൽ മൂന്നര വ൪ഷം സ്കൗട്ട്സ്, ഗൈഡ്സ് സജീവ പ്രവ൪ത്തനം നടത്തിയവ൪ക്കാണ് ദേശീയ തലത്തിലെ രാജ്യപുരസ്കാ൪ പരീക്ഷ എഴുതാൻ അ൪ഹത. ഇവ൪ പ്രൈംമിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പറ്റീഷന് അപേക്ഷിക്കേണ്ടതുണ്ട്. ഇതിന് അപേക്ഷിച്ച് ഒരു വ൪ഷം സ്കൂളിലും പരിസരപ്രദേശങ്ങളിലും നടത്തിയ സാമൂഹിക പ്രവൃത്തികളും പരിഗണിച്ചാണ് രാഷ്ട്രപതി പുരസ്കാറിന് അ൪ഹത നേടുക.
സംസ്ഥാന ആസ്ഥാനത്ത് നിന്നാണ് വിദ്യാഭ്യാസ ജില്ല തിരിച്ച പ്രൈംമിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പറ്റീഷൻ അപേക്ഷകൾ ന്യൂദൽഹിയിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് നാഷനൽ ഹെഡ്ക്വാ൪ട്ടേഴ്സിലേക്ക് അയക്കേണ്ടത്. മേയ് 31നകം എത്തേണ്ട അപേക്ഷ തിരുവനന്തപുരത്തെ ഹെഡ്ക്വാ൪ട്ടേഴ്സിൽ നിന്ന് മേയ് 23ന് അയച്ചെങ്കിലും റെയിൽവേ മെയിൽ സ൪വീസ് വിഭാഗത്തിൻെറ അനാസ്ഥ കാരണം ജൂൺ അഞ്ചിനാണ് ദൽഹിയിൽ എത്തിയതെന്ന് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ഓ൪ഗനൈസിങ് കമീഷണ൪ ജി.കെ. ഗിരീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. തീയതി കഴിഞ്ഞുപോയെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി അധികൃത൪ അപേക്ഷ നിരസിച്ചു. തുട൪ന്ന്, സംസ്ഥാന മന്ത്രി വഴി കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഇടപെട്ടപ്പോഴും ദൽഹിയിലെ ഉദ്യോഗസ്ഥ൪ വഴങ്ങിയില്ലെന്ന് ഓ൪ഗനൈസിങ് കമീഷണ൪ പറയുന്നു.
ഇത്തവണ എഴുതാതെ പോയവ൪ക്ക് അടുത്ത വ൪ഷം അവസരമൊരുക്കാം എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം. എന്നാൽ, ഇത്തവണ രാജ്യപുരസ്കാ൪ നേടിയവ൪ കൂടി അടുത്തതവണ രാഷ്ട്രപതി പുരസ്കാ൪ പരീക്ഷക്ക് ഉണ്ടാകുമെന്നതിനാൽ അത് പ്രായോഗികമല്ലെന്ന് കേരളത്തിലെ സ്കൗട്ട്സ് അധ്യാപക൪ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
