കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കണം -പാകിസ്താന്‍
text_fieldsഇസ്ലാമാബാദ്: കശ്മീ൪ പ്രശ്നത്തിൽ ഇന്ത്യ തങ്ങളുടെ നിലപാട് ഇനിയും വ്യക്തമാക്കേണ്ടതുണ്ടെന്ന് പാക് പ്രധാനമന്ത്രി രാജാ പ൪വേസ് അശ്റഫ്. പാകിസ്താൻെറ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം കശ്മീ൪ പ്രശ്നം പരാമ൪ശിച്ചത്. കശ്മീ൪ വിഷയത്തിൽ ഇന്ത്യ കാര്യങ്ങൾ വൈകിപ്പിച്ചുകൊണ്ടുള്ള തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നു പറഞ്ഞ പ൪വേസ് അശ്റഫ് ഇതുസംബന്ധിച്ച യു.എൻ പ്രമേയത്തെ അംഗീകരിക്കുന്നുവെങ്കിൽ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. യു.എൻ പ്രമേയത്തെ അനുസരിച്ചും കശ്മീരികളുടെ ഹിതത്തെ മാനിച്ചുമുള്ള പ്രശ്നപരിഹാരത്തിന് രാജ്യം ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അമേരിക്കയുമായുള്ള ബന്ധം ഏറെ മെച്ചപ്പെട്ടതായി പറഞ്ഞ പ്രധാനമന്ത്രി, നാറ്റോയുടെ ചരക്കുപാതകൾ തുറന്നുകൊടുത്തത് പാ൪ലമെൻറിൽ കൂടിയാലോചന നടത്തിയതിന് ശേഷമായിരുന്നുവെന്നും വ്യക്തമാക്കി. നാറ്റോ രാജ്യങ്ങൾക്കിടയിൽ ഛിദ്രത ഉണ്ടാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല. മേഖലയിൽ തീവ്രവാദികളുടെ പ്രവ൪ത്തനം അവസാനിപ്പിക്കുന്നതിന് നാറ്റോ സേനയുടെ സേവനം ആവശ്യമാണ്. ഇതുകൂടി കണക്കിലെടുത്താണ് അഫ്ഗാനിലേക്കുള്ള ചരക്കുപാത തുറന്നുകൊടുക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബറിൽ 26 പാക് സൈനിക൪ യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുട൪ന്നാണ് പാകിസ്താൻ ചരക്കുപാത അടച്ചത്. വിവിധ രാജ്യങ്ങളുടെ സമ്മ൪ദങ്ങൾക്കിടയിലും സംഭവത്തിൽ അമേരിക്കൻ ഭരണകൂടം മാപ്പുപറയാതെ ചരക്കുപാത തുറക്കില്ലെന്ന് പാകിസ്താൻ വ്യക്തമാക്കിയിരുന്നു. പിന്നീട് അമേരിക്ക ഖേദപ്രകടനം നടത്തിയതോടെയാണ് ജൂണിൽ പാത തുറക്കാൻ പാകിസ്താൻ തയാറായത്. എന്നാൽ, ഇതിനെതിരെ രാജ്യത്തെങ്ങും ശക്തമായ പ്രതിഷേധങ്ങൾ ഉയ൪ന്നുവന്നിരുന്നു. കനത്ത രാഷ്ട്രീയ പ്രതിസന്ധിയിലകപ്പെട്ട പാക് ഭരണകൂടത്തിന് പുതുതായി ഉയ൪ന്നുവന്ന പ്രതിഷേധങ്ങൾ വലിയ വെല്ലുവിളി ഉയ൪ത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിമാരും പാ൪ലമെൻറംഗങ്ങളും നിയമവിദഗ്ധരുമെല്ലാം അടങ്ങിയ വേദിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
