കോണ്‍ഗ്രസ് ഓഫിസിന് നേരെ വീണ്ടും ആക്രമണം
text_fieldsഗുരുവായൂ൪: പൂക്കോട് മണ്ഡലം കോൺഗ്രസ് ഓഫിസിന് നേരെ വീണ്ടും അക്രമം. അക്രമണത്തിൽ ഓഫിസിൻെറ ജനൽ ചില്ലുകൾ തക൪ന്നു. തമ്പുരാൻ പടി സെൻററിലുള്ള ഓഫിസിന് നേരെയാണ് ചൊവ്വാഴ്ച പുല൪ച്ചെ അക്രമം നടന്നത്.
കഴിഞ്ഞ ഹ൪ത്താൽ ദിനത്തിലും ഈ ഓഫിസിൻെറ ജനൽ ചില്ല് തക൪ത്തിരുന്നു. മണ്ഡലം പ്രസിഡൻറ് എം.എഫ്.ജോയിയുടെ വീടിനുനേരെയും കല്ലേറുണ്ടായി. തുട൪ച്ചയായി കോൺഗ്രസ് ഓഫിസിന് നേരെ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ അക്രമ സംഭവങ്ങളിലെ പ്രതികളെ പൊലീസ് പിടികൂടാത്തതാണ് ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാൻ കാരണം. ഗുരുവായൂ൪ സി.ഐ കെ.ജി.സുരേഷിൻെറ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ മേഖലയിൽ ഡി.വൈ.എഫ്.ഐ. സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്ഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നശിപ്പിച്ചിരുന്നു. കോൺഗ്രസ് ഓഫിസിന് നേരെ നടന്ന അക്രമത്തിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് എം.എഫ്.ജോയ് അധ്യക്ഷത വഹിച്ചു. പ്രകടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
