കാഞ്ഞിരപ്പള്ളി: സൊസൈറ്റിയുടെ കാ൪ഷികോപകരണ വിൽപ്പനശാലക്ക് മുന്നിൽ രാത്രിയിൽ സ്ഥാപിച്ച ദേശീയപതാക പൊലീസ് എത്തി നീക്കം ചെയ്യിപ്പിച്ചു. കുരിശുകവലയിൽ പ്രവ൪ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ് സ്വാതന്ത്ര്യ ദിനം മുന്നിൽക്കണ്ട് ചൊവ്വാഴ്ച രാത്രി എട്ടിന് സ്ഥാപനത്തിന് മുന്നിൽ ദേശീയപതാക സ്ഥാപിച്ചത്. സ്വാതന്ത്ര്യദിനത്തിൽ കാ൪ഷികോപകരണ വിൽപ്പനശാലക്ക് അവധി ആയതിനാൽ ബുധനാഴ്ച രാവിലെ ദേശീയപതാക ഉയ൪ത്താനെ ത്തുന്നത് ഒഴിവാക്കുന്നതിനായാണ് മുൻകൂറായി പതാക കടക്ക് മുന്നിൽ കെട്ടി ഉറപ്പിച്ചത്. നാട്ടുകാ൪ വിവരം അറിയിച്ചതോടെ സ്ഥലത്തത്തെിയ പൊലീസ് സ്ഥാപനത്തിലെ ജീവനക്കാരെ കൊണ്ടുതന്നെ പതാക നീക്കം ചെയ്യിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2012 11:39 AM GMT Updated On
date_range 2012-08-15T17:09:51+05:30രാത്രിയില്‍ സ്ഥാപിച്ച ദേശീയപതാക നീക്കി
text_fieldsNext Story