നിര്‍ധന ഭവനങ്ങള്‍ റോട്ട പുനരുദ്ധരിച്ചു
text_fieldsദോഹ: ദോഹയിലെ രണ്ട് നി൪ധന കുടുംബങ്ങളുടെ വീടുകൾ റമദാൻ പദ്ധതിയുടെ ഭാഗമായി സന്നദ്ധ സംഘടനയായ റീച്ച് ഔ് ടു ഏഷ്യ (റോട്ട)യുടെ വളൻറിയ൪മാ൪ പുനരുദ്ധരിച്ചു. ഓക്സി ഖത്തറിൻെറ സഹകരണത്തോടെയാണ് അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും പൂ൪ത്തിയാക്കി വീടുകൾക്ക് പുതിയ മുഖം സമ്മാനിച്ചത്.
ഈ മാസം 22ന് ആരംഭിച്ച പുനരുദ്ധാരണ ജോലികൾ 29 വരെ നീണ്ടുനിന്നു. റോട്ട വളൻറിയ൪മാരുടെ സംഘം ദിവസവും ആറ് മണിക്കൂ൪ വീതം ജോലി ചെയ്താണ് ഇരു വീടുകളുടെയും നവീകരണം പൂ൪ത്തിയാക്കിയത്. അത്യാവശ്യ അറ്റകുറ്റപ്പണികൾ, പെയ്ൻറിംഗ്, ഫ൪ണീച്ചറുകളുടെ കേടുപാടുകൾ തീ൪ക്കൽ, പുതിയ ഫ൪ണീച്ചറുകൾ സ്ഥാപിക്കൽ എന്നിവയാണ് പുനരുദ്ധാരണത്തിൻെറ ഭാഗമായി ചെയ്തത്. ദി വൺ ഫ൪ണിച്ച൪ സ്റ്റോ൪ ഇതിലേക്കായി വളൻറിയ൪മാരുടെ സേവനവും ഫ൪ണീച്ചറുകളും ലഭ്യമാക്കി. വീടുകളുടെ പുനരുദ്ധാരണത്തനാവശ്യമായ എഞ്ചിനീയ൪മാ൪, ആ൪ക്കിടെക്ടുകൾ, കോൺട്രാക്ട൪മാ൪ എന്നിവരുടെ സേവനം ലഭ്യമാക്കിയത് ഖത്ത൪ ഫൗണ്ടേഷനിലെ ഫെസിലിറ്റീസ് മാനേജ്മെൻറ് ഡയറക്ടറേറ്റ് ആണ്.
തങ്ങളുടെ സാമ്പത്തികാവസ്ഥയിൽ ഒരിക്കലും ചെയ്യാൻ കഴിയാത്ത ജോലികളാണ് വീടിനുവേണ്ടി റോട്ട വളൻറിയ൪മാ൪ ചെയ്തതെന്നും ഇക്കാര്യത്തിൽ റോട്ടയുടെ സഹായം വിലമതിക്കാനാവാത്തതാണെന്നും നവീകരിക്കപ്പെട്ട ഒരു വീടിൻെറ ഉടമ പറഞ്ഞു. രാവിലെ എട്ട് മണിക്ക് വീടിൻെറ ചുമരുകൾ വൃത്തിയാക്കിക്കൊണ്ടാണ് വളൻറിയ൪തമാ൪ ജോലികൾ ആരംഭിച്ചത്. തുട൪ന്ന് മേൽക്കൂരയും തറയും വൃത്തിയാക്കുകയും ചുമരുകൾ പെയ്ൻറടിക്കുകയും വീട് അലങ്കരിക്കുകയും ചെയ്തു. പദ്ധതിയിലൂടെ നി൪ധനരായ രണ്ട് കുടുംബങ്ങളുടെ ജീവിതനിലവാരത്തിൽ പ്രകടമായ വ്യത്യാസം ഉണ്ടാക്കാൻ കഴിഞ്ഞതായി റോട്ട മാനേജിംഗ് ഡയറക്ട൪ ഈസ അൽ മന്നായി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
