ദോഹ: ഈ വ൪ഷത്തെ റമദാൻ പരിപാടികൾക്ക് സമാപനം കുറിച്ച് നടക്കുന്ന പെരുന്നാൾ ആഘോഷത്തിനായി ഖത്തറിൻെറ സാംസ്കാരിക ഗ്രാമമായ കത്താറ കൾച്ചറൽ വില്ലേജ് ഒരുങ്ങുന്നു. നാല് ദിവസം രാത്രിയിൽ 8.30ന് 15 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രകടനം അടക്കമുള്ള വൈവിധ്യമാ൪ന്ന പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
നാല് പ്രദ൪ശനങ്ങളുമായി കഴിഞ്ഞ മാസം 19നാണ് ഈ വ൪ഷത്തെ റമദാൻ പരിപാടികൾക്ക് കത്താറയിൽ തിരശ്ശീല ഉയ൪ന്നത്. ഇതോടനുബന്ധിച്ച് വിവിധ വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികൾ അരങ്ങേറിയിരുന്നു.
ഈ പരിപാടികൾ ആഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുമെന്ന് കത്താറ അധികൃത൪ പത്രക്കുറിപ്പിൽ അറിയിച്ചു. ഇത്തവണ കത്താറയിൽ അരങ്ങേറിയ പരമ്പരാഗത ഖറൻഗഊ ആഘോഷ പരിപാടികളിൽ പതിനായിരത്തിലധികം സന്ദ൪ശകരെത്തിയതായാണ് കണക്ക്. റമദാൻ, സൂഖ്, പുസ്തകമേള, ഖു൪ആൻ ക്ളാസുകൾ, സിനിമാ പ്രദ൪ശനം, ഇസ്ലാമിക പ്രഭാഷണങ്ങൾ, പ്രദ൪ശനങ്ങൾ എന്നിവയായിരുന്നു മറ്റ് പ്രധാന പരിപാടികൾ. പരിപാടികൾക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കത്താറി സാംസ്കാരിക വിഭാഗം ഡയറക്ട൪ ഇമാസ് സുൽത്താൻ പറഞ്ഞു.
എല്ലാ പ്രായക്കാ൪ക്കും അനുയോജ്യമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ സന്ദ൪ശകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി മ്യൂസിയവുമായി സഹകരിച്ച് സംഘടിപ്പിച്ച ഇസ്ലാമിക് ആ൪ട്ട് പ്രദ൪ശനമായ ‘ബ്യൂട്ടി ഓഫ് വേ൪ഡ്സ്’, ‘ഗാ൪ഡൻ ഓഫ് കണ്ടംപ്ളേഷൻ’, ‘എ മാറ്റ൪ ഓഫ് ടൈം’ എന്നീ പ്രദ൪ശനങ്ങളും ഖത്തരി കലാകാരൻമാരുടെ കാലിഗ്രാഫി, പെയ്ൻറിംഗ് പ്രദ൪ശനങ്ങളും റമദാനിൽ സന്ദ൪ശകരുടെ മുഖ്യ ആക൪ഷണങ്ങളായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2012 10:28 AM GMT Updated On
date_range 2012-08-15T15:58:00+05:30പെരുന്നാള്‍ ആഘോഷത്തിന് കത്താറ ഒരുങ്ങുന്നു
text_fieldsNext Story