Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅന്താരാഷ്ട്ര ഖുര്‍ആന്‍...

അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരം: രണ്ട്, നാല് സ്ഥാനങ്ങള്‍ ഖത്തറിന്

text_fields
bookmark_border
അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരം: രണ്ട്, നാല് സ്ഥാനങ്ങള്‍ ഖത്തറിന്
cancel

ദോഹ: റമദാനിലെ ലൈലത്തുൽ ഖദ്൪ ആഘോഷങ്ങളോടനുബന്ധിച്ച് കെയ്റോയിൽ നടന്ന അന്താരാഷ്ട്ര ഖു൪ആൻ മൽസരത്തിൽ ഖത്തരി വിദ്യാ൪ഥികളായ അബ്ദുൽ അസീസ് അൽ ഹംരി, ജാബി൪ അത്തമീമി എന്നിവ൪ യഥാക്രമം രണ്ടും നാലും സ്ഥാനങ്ങൾ നേടി.
മൽസരത്തിൻെറ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രൗഡമായ ചടങ്ങിൽ ഈജിപ്ഷ്യൻ പ്രസിഡൻറ് മുഹമ്മദ് മു൪സി ജേതാക്കൾക്ക് ക്യാഷ് അവ൪ഡുകളും സ൪ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. അൽ അസ്ഹ൪ സ൪വകലാശാല റെക്ട൪ ഡോ. അഹ്മദ് അത്വയ്യിബ്, ഈജിപ്ഷ്യൻ ഔാഫ് മന്ത്രി ത്വൽഅത്ത് അഫീഫി, ഗ്രാൻറ് മുഫ്തി ഡോ. അലി ജുമുഅ തുടങ്ങിയവരും വിവിധ മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. പുതിയ ഈജിപ്ഷ്യൻ പ്രസിഡൻറ് മു൪സിയിൽനിന്ന് സമ്മാനം ഏറ്റുവാങ്ങാനായതിൽ ജേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story